കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മതത്തോട് മാത്രം ഫോബിയയില്ല, എല്ലാ മതത്തോടും ഒരേ പുച്ഛം, കെഎൽഎഫിൽ നിന്ന് പിന്മാറി ജസ്ല മാടശ്ശേരി

Google Oneindia Malayalam News

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ നിന്നും പിന്മാറി മുന്‍ കെഎസ്യു നേതാവും സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യവുമായ ജസ്ല മാടശ്ശേരി പിന്മാറി. മത ജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തിലാണ് ജസ്ല മാടശ്ശേരി അടക്കമുളളവരെ പാനലിസ്റ്റുകളായി നിശ്ചയിച്ചിരുന്നത്.

ജാമിത, റഫീക് മംഗലശ്ശേരി എന്നവരാണ് മറ്റ് പാനലിസ്റ്റുകള്‍. എന്നാല്‍ മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ മുസ്ലീംകളില്‍ മാത്രമല്ലെന്നും അതിനാല്‍ മുസ്ലീംകള്‍ മാത്രുളള ചര്‍ച്ച ആരോഗ്യകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്ലയുടെ പിന്മാറ്റം.

എല്ലാ മതത്തിൽ നിന്നുമുണ്ട്

എല്ലാ മതത്തിൽ നിന്നുമുണ്ട്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ഈ സംവാദപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍കാള്‍സ് ഒഴിവാക്കുക. മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ ex മുസ്ലീംസ് മാത്രമല്ല. എല്ലാ മതത്തില്‍ നിന്നുമുണ്ട്. അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു.

ഇസ്ലാമോഫോബിയ വളർത്തും

ഇസ്ലാമോഫോബിയ വളർത്തും

എല്ലാ ex മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്. എന്നാല്‍ ex മുസ്ലീംസ് മാത്രമാകുമ്പോള്‍ സത്യങ്ങളാണേലും. അതിനുള്ള സാഹചര്യം ഇതല്ല എന്നും ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ. മാത്രമല്ല.. യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല.. യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും.

സംഘപരിവാറിന് ഇതൊരു വാളാകും

സംഘപരിവാറിന് ഇതൊരു വാളാകും

പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് ex മുസ്ലീംഗളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂ.. മാത്രമല്ല.. സംഘപരിവാറിന് ഇതൊരു വാളും ആകും.. എന്നത് കൊണ്ട് തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്. ഇതാണ് എന്‍റെ നിലപാട്.. ഇതുമായി ബന്ധപ്പെട്ട കാളുകള്‍ ഒഴിവാക്കണം.

എല്ലാ മതത്തോടും ഒരെ പുച്ഛം

എല്ലാ മതത്തോടും ഒരെ പുച്ഛം

എനിക്ക് ഒരു മതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല... എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്.. അതുകൊണ്ട് ഒരു ടാര്‍ജറ്റഡ് ടോക്ക് എന്‍റെ അജണ്ടയല്ല.. (വിഷയം കൃത്യമായി കണ്‍വേ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചത്.. ഞാന്‍ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല.. സാമൂഹിക വിഷയങ്ങളില്‍ മതം പറയും എന്ന് മാത്രം. സംഘാടകര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ഖേദം)

ഫേസ്ബുക്ക് പോസ്റ്റ്

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Jazla Madasseri not to attend debate in Kerala literature festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X