ജെബി മേത്തറിന്റെ രാജ്യസഭാ സീറ്റ് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകരസ്മരണ: പിഎസ് പ്രശാന്ത്
കോൺഗ്രസ് രാജ്യസഭാ സീറ്റ് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകരസ്മരണയാണെന്ന് സിപിഎം നേതാവ് പിഎസ് പ്രശാന്ത്. കാരണവൻമാരായ കോൺഗ്രസ് നേതാക്കൻമാരുടെ ഉപകാര സ്മരണയും, പിൻഗാമികളുടെ ഉദ്ദിഷ്ടകാര്യസാദ്യവും കൂടിച്ചേർന്നപ്പോൾ ജബി മേത്തറിന് രാജ്യസഭ സീറ്റ് വളെരെ എളുപ്പത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചുവെന്നും അദ്ദേഹം വിമർശിക്കുന്നു. തോറ്റവർ ആയോഗ്യരാണെങ്കില്‍ ഏറ്റവും ആയോഗ്യൻ രാഹുൽ ഗാന്ധിയല്ലേ..! ചരിത്രത്തിൽ ഇന്ന് വരെ കോൺഗ്രസ് തോൽക്കാത്ത 'അമേഠിയിൽ'അൻപതാ നായിരത്തിലധികം വോട്ടിനാണ് തോറ്റതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

കോൺഗ്രസ് രാജ്യസഭാ സീറ്റ് ... ഉദ്ദിഷ്ട കാര്യത്തിന് ഉപകരസ്മരണ..!!
കാരണവൻമാരായ കോൺഗ്രസ് നേതാക്കൻമാരുടെ ഉപകാര സ്മരണയും, പിൻഗാമികളുടെ ഉദ്ദിഷ്ടകാര്യസാദ്യവും കൂടിച്ചേർന്നപ്പോൾ ജബി മേത്തറിന് രാജ്യസഭ സീറ്റ് വളെരെ എളുപ്പത്തിൽ കരഗതമായി..! കെ എസ് യു ,യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ,കോൺഗ്രസ് എന്നിങ്ങനെ 50 വർഷം മുതൽ 25 വർഷം വരെ പ്രവർത്തനവും പാരമ്പര്യവും അദ്ധ്വാനവും അവകാശപ്പെടാൻ കഴിയുന്ന ഒരു ഡസനോളം നേതാക്കൾ രാജ്യസഭാ സീറ്റിനായി അവകാശദവുമായി നിന്നപ്പോൾ കേവലം 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി ജബി മേത്തർ സിറ്റും കൊണ്ട് പോയി..

2010 ൽ യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് സ്വന്തം വോട്ട് മാത്രം നേടിയ ജബി.ആ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി മാറിയ പി.സി വിഷ്ണുനാഥിൻ്റെ പ്രവർത്തന മേൽനോട്ടക്കാരിയായി മാറിയതോടെ രാഷ്ട്രീയ ജൈത്രയാത്രയുടെ ആരംഭിക്കുകയായി. 3 വർഷത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുതൽ അഖിലേന്ത്യ നേത്യത്വത്തിലെത്തി ഇപ്പോൾ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം വരെ..!

"പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അങ്ങ് മൂന്നാറിന്നും വരും " എന്ന പഴഞ്ചൊല്ലിനെ അന്വേർത്ഥമാക്കും വിധം ആരേയും വിസ്മയിപ്പിക്കുന്ന രാഷ്ട്രീയ വളർച്ച..! സ്കൂൾ തലം മുതൽ കെ എസ് യു പ്രവർത്തനത്തിലൂടെ തുടങ്ങി ജില്ലാ സംസ്ഥാന നേതൃത്വത്തിലെത്തി,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി കോൺഗ്രസിൽ സംഘാടനവും, പോരാട്ടവും, പ്രസംഗവും, പരന്ന വായനയും, അറിവും ഒക്കെയായി കോൺഗ്രസിലെ അപൂർവ്വം നേതാക്കളിൽ ഒരാളായ എം ലിജുവിനേക്കാർ യോഗ്യയായി ജെബി മേത്തർ മാറിയത് എങ്ങനെയാണ്.!

ഒരു സാധാരണ റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥൻ്റെ മകനായ എം ലിജുവിന് മുതലാളിത്വത്തിൻ്റെ പാരമ്പര്യമില്ലല്ലോ..!കേരളത്തിനകത്തും പുറത്തും ഫ്ലാറ്റ് സമുച്ചയങ്ങളുമില്ലല്ലോ..!തോറ്റവർ ആയോഗ്യരാണു പോലും..! എങ്കിൽ ഏറ്റവും ആയോഗ്യൻ രാഹുൽ ഗാന്ധിയല്ലേ..! ചരിത്രത്തിൽ ഇന്ന് വരെ കോൺഗ്രസ് തോൽക്കാത്ത 'അമേഠിയിൽ'അൻപതാ നായിരത്തിലധികം വോട്ടിനാണ് തോറ്റത്.!

അങ്ങനെ വീണ്ടും കെസിയുടെ ആളാകതെ ഒരാൾക്കും ഇനി കോൺഗ്രസിൽ രക്ഷയില്ലെന്ന് വന്നിരിയ്ക്കുന്നു..! പാവം ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ ജീവിയാകാൻ രാജ്യസഭ സീറ്റും നോക്കി ചാടിയതാണ്.. വീണിതല്ലോ കിടക്കുന്നു ധരണിയിൽ..! സിപിഎമ്മിൽ സഹായാത്രികനായിട്ടു പോലും, കെടിഡിസി ചെയർമാനായും നവകേരള മിഷൻ കോർഡിനേറ്ററായും വിഐപി പരിഗണനയിൽ ഇരുന്ന മനുഷ്യൻ. ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിൽ കഴിയേണ്ട മനുഷ്യൻ..! കഷ്ടമായിപ്പോയി.. ഇങ്ങനെ ചതിയ്ക്കാൻ പാടില്ലായിരുന്നു.'
വാൽക്കക്ഷണം --
ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ കെസി പക്ഷക്കാരായ പി സി വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ എന്നിവരുടെ വലിയ വിജയം കൂടിയാണ് ജബിയുടെ രാജ്യസഭ സീറ്റ്. അങ്ങനെ ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ കെസ് പക്ഷം വളർന്ന് കൊണ്ടേയിരിയ്ക്കുന്നു..












Click it and Unblock the Notifications