ജെസി ഡാനിയേല്‍ പുരസ്കാര നിറവില്‍ ഐവി ശശി
തിരുവനന്തപുരം: ഐ.വി ശശി എന്ന സംവിധായക പ്രതിഭയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്കാരം. നാലു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ മലയാള സിനിമയ്ക്ക് ശശിയേട്ടന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് 2014ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തിനു നല്‍കിയത്.
കഴിഞ്ഞ വര്‍ഷം എം.ടി വാസുദേവന്‍ നായരായിരുന്നു ജെ.സി ഡാനിയേല്‍ പുരസ്കാരം കരസ്ഥമാക്കിയത്. 1992 മുതലാണ് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്കാന് തുടങ്ങിയത്. ഈ പുരസ്കാരത്തിന് എന്തുകൊണ്ടും ഐ.വി ശശി അര്‍ഹനാണ്. 27ാം വയസില്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നയാളാണ് ഐവി ശശി.

150ഓളം ചിത്രങ്ങള്‍
കലാസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഐവി ശശി 27ാം വയസിലാണ് സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നത്. നാലു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഉത്സവത്തോടെ തുടക്കം
ഉത്സവം എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അവളുടെ രാവുകള്‍, തൃഷ്ണ, അഹിംസ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇണ, മൃഗയ, ദേവാസുരം,ആരൂഢം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.

ഒട്ടേറെ പുരസ്കാരങ്ങള്‍
ഒട്ടേറെ പുരസ്കാരങ്ങള്‍ വാരി കൂട്ടിയ സംവിധായകന് കൂടിയാണ് ഐവി ശശി. 1982ല്‍ ആരൂഢം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ തവണ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും നേടി.

താരരാജാക്കന്മാരെ വളര്‍ത്തിയെടുത്ത ശശിയേട്ടന്
മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വളര്‍ത്തിയെടുത്തത് ഐ.വി ശശിയായിരുന്നു. ഇദ്ദേഹത്തിന്റെ സിനിമയില്‍ ഒരവസരം ലഭിക്കാന്‍ ലാലും മമ്മൂക്കയും ഒരുപാട് നടന്നിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications