Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ലെന്ന് ജേക്കബ് തോമസ്; സസ്പെൻഷന് പിന്നിൽ മറ്റൊരാൾ!

തിരുവനന്തപുരം: അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കുമെന്ന് ജേക്കബ് തോമസ് ഐപിഎസ്. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷം ഒന്നും ഉണ്ടായിരുന്നില്ല. സസ്പെൻഷന് പിന്നിൽ അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെഎം എബ്രഹാമിനെ ഉന്നംവെച്ചായിരുന്നു ജേക്കബ് തോമസിന്റെ പരാമർശം.

ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരിൽ ചീഫ് സെക്രട്ടറി മാത്രമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

jacob thomas

2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. 2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി മോശം രാഷ്ട്രീയ പാർട്ടിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർവാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയ് ശ്രീറാം’ വിളി പോര്‍വിളിയായെന്ന പരാതിയുമായി 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരിലുള്ള വിവാദം കത്തിനില്‍ക്കുമ്പോഴാണ് ജേക്കബ് തോമസിന്‍റെ ജയ് ശ്രീറാം പരാമര്‍ശം വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+