കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ലെന്ന് ജേക്കബ് തോമസ്; സസ്പെൻഷന് പിന്നിൽ മറ്റൊരാൾ!

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കുമെന്ന് ജേക്കബ് തോമസ് ഐപിഎസ്. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷം ഒന്നും ഉണ്ടായിരുന്നില്ല. സസ്പെൻഷന് പിന്നിൽ അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെഎം എബ്രഹാമിനെ ഉന്നംവെച്ചായിരുന്നു ജേക്കബ് തോമസിന്റെ പരാമർശം.

<strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു, സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്!</strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു, സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്!

ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരിൽ ചീഫ് സെക്രട്ടറി മാത്രമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

jacob thomas

2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. 2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി മോശം രാഷ്ട്രീയ പാർട്ടിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർവാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയ് ശ്രീറാം’ വിളി പോര്‍വിളിയായെന്ന പരാതിയുമായി 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരിലുള്ള വിവാദം കത്തിനില്‍ക്കുമ്പോഴാണ് ജേക്കബ് തോമസിന്‍റെ ജയ് ശ്രീറാം പരാമര്‍ശം വന്നത്.

English summary
Jcob Thomas against former chief secretary KM Abraham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X