കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ്-എല്‍ജെഡി ലയനം ഉടന്‍; കൊച്ചിയില്‍ സംയുക്ത നേതൃയോഗം ഇന്ന്, ജനതാദള്‍ ശക്തരാകും

Google Oneindia Malayalam News

കൊച്ചി: ഇടതുമുന്നണിയില്‍ ജനതാദള്‍ ശക്തരാകുന്നു. ജെഡിഎസും എല്‍ജെഡിയും ലയിക്കാന്‍ തീരുമാനിച്ചു. ലയന ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടി ഇന്ന് കൊച്ചിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. അധികം വൈകാതെ ലയനമുണ്ടാകുമെന്ന് മുന്‍ മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ലയനം സാധ്യമാക്കി മുന്നണിയില്‍ കൂടുതല്‍ ശക്തരാകുകയാണ് നേതാക്കളുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനുള്ള അവസരവും ഇവര്‍ ഒരുക്കും.

p

മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരും എല്‍ജെഡി നേതാവും രാജ്യസഭാംഗവുമായ എംവി ശ്രേയാംസ്‌കുമാറുമാണ് കൊച്ചിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ലയനത്തിന് നേരത്തെ ഇരുപാര്‍ട്ടികളും തയ്യാറായിരുന്നു. എല്‍ഡിഎഫില്‍ ശക്തമായ ഒരു ജനതാദള്‍ ആണ് വേണ്ടത് എന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. രാവിലെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും. ജില്ലാ കമ്മിറ്റി പ്രതിനിധികളും യോഗത്തിനെത്തും. ലയനത്തിന് വേണ്ട ഉപാധികള്‍ യോഗം തീരുമാനിക്കും. ശേഷമായിരിക്കും എംവി ശ്രേയാംസ്‌കുമാറുമായി ചര്‍ച്ച നടത്തുക. ധാരണകള്‍ സ്വീകാര്യമാണെങ്കില്‍ ലയന തിയ്യതി പ്രഖ്യാപിക്കും.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

ജെഡിഎസില്‍ അടുത്തിടെ സംസ്ഥാന പ്രസിഡന്റ് സികെ നാണുവനെ മാറ്റി ദേശീയ നേതൃത്വം അഴിച്ചുപണി നടത്തിയിരുന്നു. മാത്യു ടി തോമസിനാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷ ചുമതല. പുതിയ കമ്മിറ്റി വൈകാതെ രൂപീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കാത്തതും സംഘടനാ തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താത്തതും ചൂണ്ടിക്കാട്ടിയാണ് നാണുവിനെ മാറ്റിയത്. ഇന്നത്തെ യോഗങ്ങളില്‍ നാണു പങ്കെടുക്കില്ല. അദ്ദേഹം ക്വാറന്റൈനിലാണ് എന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.

സുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുസുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

English summary
JDS-LJD merger talk held in Kochi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X