ഗൗഡയുടെ പ്രസ്താവന പണിയായി, സിപിഎം ഇടഞ്ഞു: ജെഡിഎസ് ബന്ധം പൂർണ്ണമായി ഒഴിവാക്കാന്‍ കേരള ഘടകം
തിരുവനന്തപുരം: എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജെ ഡി എസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കാനൊരുങ്ങി കേരള ഘടകം. കർണാടകയിലെ ജെ ഡി എസ് - ബി ജെ പി സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന ദേവഗൗഡയുടെ അവകാശവാദത്തോടെയാണ് കേരള ഘടത്തിന് മേല്‍ സമ്മർദ്ദമേറിയത്. ഇതോടെ സി പി എമ്മില്‍ നിന്ന് മാത്രമല്ല സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ നിന്ന് തന്നെ ബന്ധം വേർപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാകുകയായിരുന്നു.
ദേശീയ അധ്യക്ഷന്റെ പ്രസ്താവനയെ ജെ ഡി എസ് കേരള നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും സി പി എം ശക്തമായ അതൃപ്തി നേതൃത്വത്തേ അറിയിച്ചു. വിഷയത്തില്‍ പിണറായി വിജയന് തന്നെ മറുപടിയുമായി രംഗത്ത് വരേണ്ടി വരികയും ചെയ്തു. ഇതിന് പിന്നാലെ ദേവഗൗഡ തന്നെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി എച്ച് ഡി കുമാരസ്വാമിയുമെത്തി. എന്നാല്‍ തുടർ നടപടികള്‍ സ്വീകരിക്കാനായി 27 ന് കൊച്ചിയില്‍ ജെ ഡി എസ് യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

കർണാടകയിലെ ജെ ഡി എസ് - ബി ജെ പി സഖ്യത്തെ എതിർക്കുമ്പോള്‍ തന്നെ പാർട്ടിയുടെ ദേശീയ നേതൃത്വത്തെ അംഗീകരിച്ച് കേരളത്തില്‍ എല്‍ ഡി എഫിന്റെ ഭാഗമായി പോകുക എന്ന നയമായിരുന്നു കേരള ഘടകം ഇതുവരെ സ്വീകരിച്ചത്. എല്‍ ഡി എഫില്‍ ഉറച്ച് നില്‍ക്കുമെന്ന വിശ്വാസം ഉള്ളതിനാല്‍ പാർട്ടിയെ വലിയ സമ്മർദത്തിലാക്കാന്‍ സി പി എമ്മും തയ്യാറായിരുന്നില്ല. എന്നാൽ കർണാടകയിലെ ബി ജെ പി ബന്ധം പിണറായി വിജയന്റെ അനുമതിയോടെ എന്ന ഗൗഡയുടെ വിവാദ പ്രസ്താവനയാണ് സാഹചര്യം ആകെ മാറ്റിയത്.
സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്ഡിഎഫിനൊപ്പമെന്നാണ് താൻ പറഞ്ഞതെന്ന് ജെഡിഎസ് അധ്യക്ഷന്‍ വിശദീകരിച്ചെങ്കിലും കോണ്‍ഗ്രസ് ഈ വിഷയം വലിയ രീതിയില്‍ ആയുധമാക്കിയിട്ടുണ്ട്.
'ഞാൻ പറഞ്ഞ കാര്യങ്ങളോ പറഞ്ഞ സന്ദർഭമോ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾക്ക് മനസസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല.സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. ബി ജെ പിയുമായുള്ള സഖ്യത്തിന് ശേഷം കർണാടകയ്ക്ക് പുറത്തുള്ള എന്റെ പാർട്ടി ഘടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഘടകം അവിടെ എൽ ഡി എഫ് സർക്കാരുമായി യോജിച്ചുപോവുകയാണെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്,' ഗൗഡ ട്വിറ്ററില്‍ കുറിക്കുന്നത്.
-
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications