ജെഡിഎസ് കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; സികെ നാണുവിനെ മാറ്റി, മാത്യു ടി തോമസ് അധ്യക്ഷന്‍
കോഴിക്കോട്: ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ സികെ നാണുവിനെ മാറ്റി. പകരം താല്‍ക്കാലിക ചുമതല മാത്യു ടി തോമസിന് കൈമാറി. പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് സികെ നാണു നടത്തുന്നതെന്നും കൂടിയാലോചയില്ലാതെയാണ് അദ്ദേഹം പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ദേശീയ അധ്യക്ഷന്‍ പ്രസ്താവനയില്‍ പറയുന്നു.

ജെഡിഎസ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിഎം ഫാറൂഖ് കഴിഞ്ഞ മാസം 24ന് സികെ നാണുവിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് മറുപടി നല്‍കിയില്ല എന്ന് മാത്രമല്ല, നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിച്ചതുമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളല്ല സികെ നാണു എടുക്കുന്നത്. അദ്ദേഹം പാര്‍ട്ടിയുടെ കേരള ഘടകത്തെ അസ്ഥിരപ്പെടുത്തുകയാണ്. കോര്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാതെയാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് ജെഡിഎസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതെന്ന് ദേവഗൗഡ പ്രസ്താവനയില്‍ അറിയിച്ചു.
താല്‍ക്കാലിക സംസ്ഥാന കമ്മിറ്റിയെയും ദേശീയ നേതൃത്വം തീരുമാനിച്ചു. ഇതുപ്രകാരം മാത്യു ടി തോമസ് ആയിരിക്കും സംസ്ഥാന പ്രസിഡന്റ്. ജമീല പ്രകാശവും ജോസ് തെറ്റയിലും വൈസ് പ്രസിഡന്റുമാരാകും. ബെന്നി മൂഞ്ചേലി, അഡ്വ. വി മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. മുഹമ്മദ് ഷാ ആണ് ട്രഷറര്‍.
അതേസമയം, ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞില്ലെന്ന് സികെ നാണു മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി.
Recommended Video
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications