കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; സികെ നാണുവിനെ മാറ്റി, മാത്യു ടി തോമസ് അധ്യക്ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ സികെ നാണുവിനെ മാറ്റി. പകരം താല്‍ക്കാലിക ചുമതല മാത്യു ടി തോമസിന് കൈമാറി. പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് സികെ നാണു നടത്തുന്നതെന്നും കൂടിയാലോചയില്ലാതെയാണ് അദ്ദേഹം പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ദേശീയ അധ്യക്ഷന്‍ പ്രസ്താവനയില്‍ പറയുന്നു.

p

ജെഡിഎസ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിഎം ഫാറൂഖ് കഴിഞ്ഞ മാസം 24ന് സികെ നാണുവിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് മറുപടി നല്‍കിയില്ല എന്ന് മാത്രമല്ല, നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിച്ചതുമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളല്ല സികെ നാണു എടുക്കുന്നത്. അദ്ദേഹം പാര്‍ട്ടിയുടെ കേരള ഘടകത്തെ അസ്ഥിരപ്പെടുത്തുകയാണ്. കോര്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാതെയാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് ജെഡിഎസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതെന്ന് ദേവഗൗഡ പ്രസ്താവനയില്‍ അറിയിച്ചു.

സംഘികള്‍ മങ്കികളെ പോലെ... ഖുശ്ബുവിന് തിരിച്ചടിയായി പഴയ വാക്കുകള്‍, മോദിയെ ആണ് ആവശ്യം...സംഘികള്‍ മങ്കികളെ പോലെ... ഖുശ്ബുവിന് തിരിച്ചടിയായി പഴയ വാക്കുകള്‍, മോദിയെ ആണ് ആവശ്യം...

താല്‍ക്കാലിക സംസ്ഥാന കമ്മിറ്റിയെയും ദേശീയ നേതൃത്വം തീരുമാനിച്ചു. ഇതുപ്രകാരം മാത്യു ടി തോമസ് ആയിരിക്കും സംസ്ഥാന പ്രസിഡന്റ്. ജമീല പ്രകാശവും ജോസ് തെറ്റയിലും വൈസ് പ്രസിഡന്റുമാരാകും. ബെന്നി മൂഞ്ചേലി, അഡ്വ. വി മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. മുഹമ്മദ് ഷാ ആണ് ട്രഷറര്‍.

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

അതേസമയം, ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞില്ലെന്ന് സികെ നാണു മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി.

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നുഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ലസ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ല

English summary
JDS remove Kerala State Presidnet CK Nanu; Committee resolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X