വീരേന്ദ്രകുമാര്‍ ജെഡിയുവില്‍ നിന്നും പുറത്തേക്ക് ?? എസ്ജെഡി വീണ്ടും സജീവമാവുമെന്ന് സൂചന
പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് വീരേന്ദ്രകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം : ജനതാദള്‍ യുവില്‍ നിന്ന് എം പി വീരേന്ദ്രകുമാറിനെ മാറ്റുന്നതിനായി ദേശീയതലത്തില്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മഹാസഖ്യം പൊളിഞ്ഞതിന് പിന്നാലെ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ തന്റെ അതൃപ്തി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം നടക്കുന്നത്.പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് വീരേന്ദ്രകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വീരേന്ദ്രകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തുടരുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും അവര്‍ പറയുന്നു. രാജ്യസഭയില്‍ അദ്ദേഹത്തിന് വിപ്പ് നല്‍കില്ലെന്ന് നിതീഷ് കുമാറിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നിതീഷുമായി ഇടഞ്ഞ് നില്ക്കുന്ന നേതാക്കള്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.

പഴയ എസ്ജെഡി പൊടി തട്ടിയെടുക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. 2009 ല്‍ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ടണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എസ്ജെഡി രൂപീകരിച്ചത്. എല്‍ഡി എഫില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് വീരേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ എസ്ജെഡി രൂപീകരിച്ചത്. യുഡി എഫിലെത്തിയ പാര്‍ട്ടി 2014 ല്‍ ജെഡിയുവില്‍ ലയിച്ചിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications