കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരന്‍ ഇടത്തോട്ട് തന്നെ... നീക്കങ്ങള്‍ സജീവം, ജെഡിയു ജനതാദള്‍ എസില്‍ ലയിക്കും?

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിന്റെ ഒരു വാക്കിന്റെ ദൂരത്തില്‍ ജനതാദള്‍ സെക്കുലര്‍-ജെഡിയു കേരള ഘടകം ലയനം. വീരേന്ദ്രകുമാര്‍ താല്‍പ്പര്യമറിയിച്ചാല്‍ ജെഡിയു കേരള ഘടകത്തെ ജനതാദള്‍ എസിലേക്ക് സ്വാഗതം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതോടെ ജനതാദള്‍ സെക്യുലറും ജെഡിയു കേരള ഘടകവും ലയിക്കാനുള്ള സാധ്യത സജീവമായിരിക്കുകയാണ്.

ജെഡിയു കേരള ഘടകത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ജനതാദള്‍ എസിലേക്കുള്ള ക്ഷണം. അതേസമയം ലയന കാര്യത്തില്‍ കേരല ഘടകത്തിന് എതിര്‍പ്പില്ലെന്നാണ് ജെഡിയു നേതാക്കളുടെ പ്രതികരണം. ലയന വിഷയം അടുത്ത സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

കേരള ഘടകത്തിന്റെ നിലപാട്

കേരള ഘടകത്തിന്റെ നിലപാട്

ജെഡിയു കേരള ഘടകത്തിന്റെ നിലപാട് തീരുമാനിക്കാന്‍ എംപി വീരേന്ദ്രകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയെ കഴിഞ്ഞ സംസ്ഥ്‌ന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു.

ഇടതുമുന്നണിയിലേക്ക്

ഇടതുമുന്നണിയിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി കോടി.രേി ബാലകൃഷ്ണന്‍ നേരത്തെ ജെഡിയു കേരള ഘടകത്തെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

മികച്ച പ്രകടനം നടത്താം

മികച്ച പ്രകടനം നടത്താം

ജെഡിയു കേരള ഘടകം ജനതാദള്‍ എസില്‍ ലയിച്ചാല്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല

യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല

പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യുഡിഫില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

ശരത് യാദവിനെ മുന്നില്‍ നിര്‍ത്തികൊണ്ട് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ആലോചനയും ജെഡിയു കേരള ഘടകത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പ്

ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷിക്കാനാണ് ജെഡിയു കേരള ഘടകത്തിന്റെ തീരുമാനം. തുടര്‍ന്ന് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നീക്കങ്ങള്‍ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

English summary
JDU-JDS merging in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X