'താമര'യാകാൻ വീരനും കൂട്ടരുമില്ല! ഇടതുമുന്നണിയിലേക്ക് മാടിവിളിച്ച് കോടിയേരി! അക്കാര്യമെല്ലാം പിന്നീട്
ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിച്ച് പഴയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക്(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് കേരളത്തിലെ നേതാക്കളുടെ ശ്രമം.
തിരുവനന്തപുരം: ബീഹാറിൽ ബിജെപി പിന്തുണയോടെ സർക്കാർ രൂപീകരിച്ചതിൽ പ്രതിഷേധിച്ച് ജെഡിയു കേരള ഘടകം പാർട്ടി വിടാൻ തീരുമാനിച്ചു. മഹാസഖ്യം പൊളിച്ച് നിതീഷ് കുമാർ രാജിവെയ്ക്കുകയും, പിന്നീട് ബിജെപി പിന്തുണ സ്വീകരിച്ച് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തതോടെയാണ് ജെഡിയു ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിക്കാൻ കേരളത്തിലെ നേതാക്കൾ തീരുമാനിച്ചത്.
ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിച്ച് പഴയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക്(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് കേരളത്തിലെ നേതാക്കളുടെ ശ്രമം. ഇപ്പോൾ ദില്ലിയിലുള്ള സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ തിരികെയെത്തിയാൽ സംസ്ഥാന കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

അതേസമയം, ബീഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എംപി വീരേന്ദ്രകുമാറും കൂട്ടരും നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ജെഡിയുവുമായുള്ള ബന്ധം ഉപേക്ഷിച്ച്, യുഡിഎഫിൽ നിന്ന് പുറത്തുവന്നാൽ വീരേന്ദ്രകുമാറിനെയും കൂട്ടരെയും ഇടതുമുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ദേശീയ ഘടകവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച കേരള ഘടകം, ഇടതുമുന്നണിയിലേക്ക് പോകുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നാണ് സൂചന. 2009ൽ ജെഡിഎസ് വിട്ട വീരേന്ദ്രകുമാറും കൂട്ടരും എസ്ജെഡി എന്ന പാർട്ടിയാണ് ആദ്യം രൂപീകരിച്ചത്. പിന്നീട് 2014ലാണ് എസ്ജെഡി ജെഡിയുവിൽ ലയിച്ചത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications