ജെഡിയു സംസ്ഥാന ഘടകത്തിന് പുതിയ പാര്‍ട്ടി? എസ്ജെഡി പുനരുജ്ജീവിപ്പിക്കില്ല, നീക്കങ്ങള്‍ സജീവം
തിരുവനന്തപുരം: ജെഡിയു കേരള സംസ്ഥാന ഘടകം എസ്ജെഡി പുനരുജ്ജീവിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ പ്രതിസന്ധിയിലാണ് ജെഡിയു കേരള ഘടകം. ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം നേതാക്കളും ജില്ല പ്രസിഡന്റുമാരും യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ പാര്‍ട്ടിയുടെ ഭാവി വല്ലാത്ത ചോദ്യ ചിഹ്നമായി നില്‍ക്കുന്നതാണ് നേതൃത്വത്തെ വല്ലാതെ അലട്ടുന്നത്. ജെഡിയുവിന്റെ ആദ്യ പാര്‍ട്ടിയായ എസ്ജെഡിയുടെ പുനരുജ്ജീവനം അസാധ്യമാണ് അങ്ങിനെയെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുക മാത്രമാണ് വഴി. ദേശീയ തലത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കാനവാണഅ ഇപ്പോള്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംവിധാനം
ഫലത്തില്‍ ഇപ്പോള്‍ ജെഡിയുവിലില്ലാത്ത സംസ്ഥാന ഘടകം പുത്യ സംവിധാനത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല
പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്.

പുതിയ പാര്‍ട്ടി
ശരത് യാദവിനെ മുന്നില്‍ നിര്‍ത്തികൊണ്ട് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും പാര്‍ട്ടിയുടെ മുന്നിലുണ്ട്. ദേശീയതലത്തിലുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളെ സസൂഷ്മം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

ശരത് യാദവ് ഇടത് മുന്നണിക്ക് സ്വീകാര്യനോ?
ശരത് യാദവിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഇടത് മുന്നണിക്ക് അത് സ്വീകാര്യമാവുമോ എന്ന് സംശയമുണ്ട്.

ജനതാദള്‍(എസ്)
ഒന്നുകില്‍ ഒരു സംസ്ഥാന പാര്‍ട്ടി രൂപീകരിക്കുകയോ ജനതാദള്‍(എസ്) യില്‍ ചേരുകയോ ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കാനും പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ്
എന്ത് തന്നെയായാലും ഇപ്പോള്‍ രാഷ്ട്രീയ നീക്കങ്ങള്‍ നിരീക്ഷിക്കുകയും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നീക്കങ്ങള്‍ സജീവമാക്കുവാനുമാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications