കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു സംസ്ഥാന ഘടകത്തിന് പുതിയ പാര്‍ട്ടി? എസ്‌ജെഡി പുനരുജ്ജീവിപ്പിക്കില്ല, നീക്കങ്ങള്‍ സജീവം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ജെഡിയു കേരള സംസ്ഥാന ഘടകം എസ്‌ജെഡി പുനരുജ്ജീവിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ പ്രതിസന്ധിയിലാണ് ജെഡിയു കേരള ഘടകം. ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം നേതാക്കളും ജില്ല പ്രസിഡന്റുമാരും യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ പാര്‍ട്ടിയുടെ ഭാവി വല്ലാത്ത ചോദ്യ ചിഹ്നമായി നില്‍ക്കുന്നതാണ് നേതൃത്വത്തെ വല്ലാതെ അലട്ടുന്നത്. ജെഡിയുവിന്റെ ആദ്യ പാര്‍ട്ടിയായ എസ്‌ജെഡിയുടെ പുനരുജ്ജീവനം അസാധ്യമാണ് അങ്ങിനെയെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുക മാത്രമാണ് വഴി. ദേശീയ തലത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കാനവാണഅ ഇപ്പോള്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംവിധാനം

പുതിയ സംവിധാനം

ഫലത്തില്‍ ഇപ്പോള്‍ ജെഡിയുവിലില്ലാത്ത സംസ്ഥാന ഘടകം പുത്യ സംവിധാനത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല

യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല

പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

ശരത് യാദവിനെ മുന്നില്‍ നിര്‍ത്തികൊണ്ട് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും പാര്‍ട്ടിയുടെ മുന്നിലുണ്ട്. ദേശീയതലത്തിലുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളെ സസൂഷ്മം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

ശരത് യാദവ് ഇടത് മുന്നണിക്ക് സ്വീകാര്യനോ?

ശരത് യാദവ് ഇടത് മുന്നണിക്ക് സ്വീകാര്യനോ?

ശരത് യാദവിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഇടത് മുന്നണിക്ക് അത് സ്വീകാര്യമാവുമോ എന്ന് സംശയമുണ്ട്.

ജനതാദള്‍(എസ്)

ജനതാദള്‍(എസ്)

ഒന്നുകില്‍ ഒരു സംസ്ഥാന പാര്‍ട്ടി രൂപീകരിക്കുകയോ ജനതാദള്‍(എസ്) യില്‍ ചേരുകയോ ചെയ്തുകൊണ്ട് പ്രശ്‌നം പരിഹരിക്കാനും പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ്

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ്

എന്ത് തന്നെയായാലും ഇപ്പോള്‍ രാഷ്ട്രീയ നീക്കങ്ങള്‍ നിരീക്ഷിക്കുകയും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നീക്കങ്ങള്‍ സജീവമാക്കുവാനുമാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

English summary
JDU Kerala unit under scrutiny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X