കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി 'ആ' വെള്ളം വാങ്ങിവെച്ചേക്ക്... ജനതാദൾ എൽഡിഎഫിലേക്കില്ല!! സിപിഎം വെടക്കാക്കി തനിക്കാക്കും!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എന്തൊക്കെ രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനതാദൾ യു ഇടതു മുന്നണിയിലേക്ക് വരില്ല. ജനതാദൾ യു ഇടതുമുന്നണിയിലേക്കില്ലെന്ന് ഉറപ്പിച്ച് കെപി മോഹനൻ. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, പാർട്ടിനിലപാടാണിതെന്ന് കെപി മോഹനൻ പറഞ്ഞു. മുന്നണിമാറ്റമെന്ന തോന്നലുണ്ടാക്കി എംപി വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെക്കരുതെന്നും മോഹനൻ ആവശ്യപ്പെട്ടു.

വെടക്കാക്കി തനിക്കുകയാണ് സിപിഎമ്മിന്റെ രീതി. ഈ കെണിയിൽ പാർട്ടി നേതൃത്വം വീഴരുതെന്നും കെപി മോഹനൻ മുന്നറിയിപ്പ് നൽകി. പാർട്ടികക് അർഹതപെട്ടതെല്ലാം നൽകിയത് ഐക്യജനാധിപത്യ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ നായൂസിലെ നിലപാട് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതീഷ് കുമാറിന്റെ കാലുമാറ്റം

നിതീഷ് കുമാറിന്റെ കാലുമാറ്റം

ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പിന്നീട് ബിജെപിയുടെ പിന്തുണയോടെ ജെഡിയു നേതാവ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ജെഡിയു കേരള ഘടകത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ബിജെപിയും എൽഡിഎഫും ക്ഷണിച്ചു

ബിജെപിയും എൽഡിഎഫും ക്ഷണിച്ചു

തുടർന്ന് ബിജെപി കേരള ഘടകവും എൽഡിഎഫും ജെഡിയു കേരള ഘടകത്തെ മുന്നണികളിലേക്ക് സ്വാഗതം ചെയ്തിരുന്നു.

രാഷ്ട്രപതിയെയും പിന്തുണച്ചില്ല

രാഷ്ട്രപതിയെയും പിന്തുണച്ചില്ല

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി കോവിന്ദിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ജെഡിയു കേരളം ഘടകം സ്ഥാനാർത്ഥി എപി വീരേന്ദ്രകുമാർ എംപി ഇക്കാര്യം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാർ ബിജെപിയുമായി ഐക്യമുണ്ടാക്കിയ കാര്യ വും പുറത്ത് വരുന്നത്.

പഴയ സോഷ്യലിസ്റ്റ്

പഴയ സോഷ്യലിസ്റ്റ്

ജെഡിയു ദേശീയ നേതൃത്വം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് കേരളാ ഘടകം എതിര്‍പ്പ് അറിയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പഴയ സോഷ്യലിസ്റ്റാണെന്നാണ് നീതീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ആ ന്യായം അംഗീകരിക്കാനാവില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ആശയ കുഴപ്പം

ആശയ കുഴപ്പം

നിതീഷ് കുമാറുമായുള്ള ബന്ധം ജെഡിയു കേരള ഘടകം വിച്ഛേദിച്ചതോടെ യുഡിഎഫിൽ തുടരണമോ അതോ എൽഡിഎഫിൽ പോകണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ആശയ കുഴപ്പം ഉണ്ടായിരുന്നു.

ഇടങ്കോലിട്ടത് കെപി മോഹനൻ‌

ഇടങ്കോലിട്ടത് കെപി മോഹനൻ‌

പാർട്ടിയിൽ വലിയൊരു വിഭാഗം എൽഡിഎഫിൽ ചേരണമെന്ന അഭിപ്രായക്കാരാണ്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അതിന് ശക്തമായ നീക്കം നടന്നെങ്കിലും കെപി മോഹനന്റെ എതിർപ്പ് കാരണമാണ് അത് നടക്കാതെ പോയത്.

പ്രതീക്ഷ

പ്രതീക്ഷ

വിരേന്ദ്ര കുമാർ മുന്നണി വിടില്ലെന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

English summary
JDU not going LDF says KP Mohanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X