കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്ക് പരാതിയില്ല... പോലീസിന് എതിർപ്പ്... കോടതി പക്ഷേ നടനും സംവിധായകനും ഒപ്പം...!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയുടെ പരാതിയില്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് താല്‍ക്കാലിക ആശ്വാസം. പരാതിപ്പെട്ട നടി പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറായി എങ്കിലും പോലീസ് അതിനെ എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ പോലീസ് എതിര്‍പ്പിനെ വകവെയ്ക്കാതെ തന്നെ കോടതി പ്രതികള്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്.

പ്രാർത്ഥനകൾക്കൊന്നും ഫലമില്ല... ദിലീപ് പുറത്തേക്കില്ല... ഇനിയും ജയിലില്‍ തന്നെ...!!പ്രാർത്ഥനകൾക്കൊന്നും ഫലമില്ല... ദിലീപ് പുറത്തേക്കില്ല... ഇനിയും ജയിലില്‍ തന്നെ...!!

നടിക്കെതിരായ ആക്രമണം: എംഎല്‍എ കുരുക്കില്‍...! ഇതുവരെ കണ്ട കളിയല്ല ഇനി...!നടിക്കെതിരായ ആക്രമണം: എംഎല്‍എ കുരുക്കില്‍...! ഇതുവരെ കണ്ട കളിയല്ല ഇനി...!

സിനിമാ പ്രവർത്തകർക്കെതിരെ

സിനിമാ പ്രവർത്തകർക്കെതിരെ

ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, ഹണിബീ ടു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് നടി പരാതിപ്പെട്ടത്. സിനിമയില്‍ ബോഡി ഡബ്ലിംഗ് നടത്തിയെന്നും അശ്ലീലം പറഞ്ഞുവെന്നും ആയിരുന്നു പരാതി.

പ്രതികൾക്ക് ജാമ്യം

പ്രതികൾക്ക് ജാമ്യം

കേസില്‍ ജീന്‍പോളിനും ബാക്കി നാല് പേര്‍ക്കും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍, അനിരുദ്ധന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.

ബോഡി ഡബ്ലിംഗ്

ബോഡി ഡബ്ലിംഗ്

ഉപാധികളോടെ ആണ് കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ ഹണിബീ ടൂ എന്ന ചിത്രത്തില്‍ കാണിച്ചു എന്നായിരുന്നു പുതുമുഖ നടിയുടെ പരാതി.

പോലീസിന് എതിർപ്പ്

പോലീസിന് എതിർപ്പ്

പ്രതികള്‍ കോടതിക്ക് പുറത്ത് നടിയുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇക്കാര്യം നടി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ ഒത്ത്തീര്‍പ്പ് പറ്റില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്. നടിക്ക് പരാതി ഇല്ലെന്നത് കൊണ്ട് കേസ് ഒത്തുതീര്‍ക്കാന്‍ സാധിക്കില്ല.

ക്രിമിനൽ കുറ്റങ്ങളെന്ന്

ക്രിമിനൽ കുറ്റങ്ങളെന്ന്

സാമ്പത്തിക ആരോപണം മാത്രമേ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കൂ. അല്ലാതെ ക്രിമിനല്‍ കുറ്റങ്ങള്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കില്ലെന്നും അതിന്റെ നടപടിക്രമങ്ങള്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി. ബോഡി ഡബ്ലിങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളാണ്. ഇവ പരാതിക്കാരിയുടെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് പോലീസ് പറയുന്നു.

നടിയുടെ പിന്മാറ്റം

നടിയുടെ പിന്മാറ്റം

കേസില്‍ ആദ്യം പരാതിയുമായി രംഗത്തെത്തിയ നടി പിന്നീട് മലക്കം മറിയുകയായിരുന്നു. ജീന്‍പോള്‍ ലാലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് സത്യവാങ്മൂലത്തില്‍ പരാതിക്കാരിയായ നടി നിലപാട് മാറ്റിയത്. പരാതിയില്ലെന്ന് നടി സത്യവാങ്മൂലം നൽകി

ജാമ്യം നൽകരുതെന്ന് പോലീസ്

ജാമ്യം നൽകരുതെന്ന് പോലീസ്

ജീന്‍ പോള്‍ ലാലടക്കം നാല് പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പോലീസ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ പരാതിയില്‍ കഴമ്പുണ്ട്. ഇക്കാര്യം തെളിവെടുപ്പ് നടത്തിയ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

എതിർപ്പ് പരിഗണിച്ചില്ല

എതിർപ്പ് പരിഗണിച്ചില്ല

പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം. പോലീസിന്റെ എതിർപ്പ് പരിഗണിക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

English summary
Director Jean Paul lal and Actor Sreenath Bhasi got anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X