യുവനടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍പോള്‍ ലാല്‍ അകത്താവുമോ ?? മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി !!
ജീന്‍പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
കൊച്ചി: അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ട് പോലീസ് ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
ഹണി ബീ-2 സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന് ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്റെ അനുമതി കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ചതായും നടി പരാതിയില്‍ ആരോപിച്ചിരുന്നു.

അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു
അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാലേ തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ പരാതി നല്കിയ നടിയുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് കണ്ടെത്തിയിരുന്നു.

സെന്‍സര്‍ കോപ്പി പരിശോധിച്ചിരുന്നു
സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിച്ചിരുന്നു. നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ചത്.

ശ്രീനാഥ് ഭാസിയും ജീന്‍പോളും മോശമായി പെരുമാറി
ഹണിബീ 2 ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസിയും സംവിധായകനായ ജീന്‍പോള്‍ ലാലും മോശമായി സംസാരിച്ചുവെന്ന് യുവനടി പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഡ്യൂപ്പിനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കി
തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തീകരിച്ചതെന്ന് കാണിച്ച് നടി പരാതി നല്‍കിയിരുന്നു. സിനിമയുട സെന്‍സര്‍ കോപ്പി പരിശോധനയില്‍ ഇത് സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

നടിയുടെ മൊഴി രേഖപ്പെടുത്തി
സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ നടിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയിലുണ്ടെന്ന് നടി പരാതിപ്പെട്ടിരുന്നു.

വിയോജിപ്പ് അറിയിച്ച രംഗം ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കി
കൊച്ചിയിലെ റമദ ഹോട്ടലിലെ ചിത്രീകരണത്തിനിടയിലാണ് സംവിധായകന് നടിയോട് മോശമായി പെരുമാറിയത്. വിമാനത്തില്‍ വന്നിറങ്ങുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ സഹസംവിധായകന് അശ്ലീലച്ചുവയോടെ സംസാരിച്ചതിനെത്തുടര്‍ന്ന് നടി വിയോജിപ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്പിനെ വെച്ചാണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്ന് നടി നല്കിയ മൊഴിയില്‍ പറയുന്നു.

ജീന്‍ പോളിനെ അറസ്റ്റ് ചെയ്തേക്കും
നടി നല്കിയ പരാതിയെത്തുടര്‍ന്ന് സംവിധായകന് ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. സംവിധായകന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications