ലാലിന്റെ മകന് അശ്ലീലം പറഞ്ഞില്ല..! ശ്രീനാഥ് ഭാസി കുടുങ്ങില്ല..! കേസ് വഴിത്തിരിവില്‍ !
കൊച്ചി: സംവിധായകനും നടനുമായ ലാലിന്റെ മകനും യുവസംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരെ പുതുമുഖ നടി പരാതിപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. നടിയോട് ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലത്തുക നല്‍കിയില്ലെന്നും യുവനടി പരാതിപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ലാല്‍ ജൂനിയറിനെതിരെ പരാതിയുണ്ട് എന്നത് സത്യമാണ്. പക്ഷേ പരാതിക്കുള്ള കാരണം ഈ കേട്ടതൊന്നുമല്ല.

സത്യം ഇതാണ്
അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ ചിത്രം ഹണി ബി ടൂവില്‍ അഭിനയിച്ച പുതുമുഖ നടിയാണ് ലാലിന്റെ മകനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. നേരത്തെ വന്ന വാര്‍ത്തകളില്‍ പറഞ്ഞത് പോലെ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയില്ല.

ഡ്യൂപ്പിനെ ഉപയോഗിച്ചു
ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്ന് നടി പരാതിപ്പെട്ടു എന്ന വാര്‍ത്തയില്‍ കഴമ്പില്ല. സിനിമയില്‍ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണത്രേ നടി പരാതി നല്‍കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസിക്കെതിരെ
പരാതിക്കാരിയായ യുവനടിയെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത് ശ്രീനാഥ് ഭാസിയാണ് എന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസെടുക്കുമ്പോള്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ലാൽ മീഡിയയ്ക്കെതിരെയും
ലാലിന് പങ്കാളിത്തമുള്ള നിര്‍മ്മാണക്കമ്പനിയായ ലാല്‍ മീഡിയയ്ക്കും ജീന്‍പോള്‍ ലാലിനും എതിരെയാണ് പരാതി. കപ്പാ ടിവിയിലെ ഹാന്‍ഡ്പിക്ക്ഡ് എന്ന പരിപാടി അവതരിപ്പിക്കുന്ന മേഘ്ന നായരാണ് പരാതിക്കാരി എന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

വാർത്ത വളച്ചൊടിച്ചു
കേസ് സംബന്ധിച്ച വിവരങ്ങള്‍ ജീന്‍ പോള്‍ ലാല്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്നും കൈരളി ആരോപിക്കുന്നു. നടിയെ തരംതാഴ്ത്തിക്കെട്ടാന്‍ ലാല്‍ ജൂനിയര്‍ മനപ്പൂര്‍വ്വം നടത്തിയ ശ്രമമാണ് എന്നും കൈരളി ആരോപിക്കുന്നു.

ലാലിന്റെ പ്രതികരണം
മകനെതിരായ പരാതി സംബന്ധിച്ച് രൂക്ഷമായ പ്രതികരണമാണ് ലാല്‍ നടത്തിയത്. പരാതിക്കാരിയായ നടി അഭിനയിക്കാന്‍ മോശമാണെന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമൊക്കെയായിരുന്നു ലാലിന്റെ പ്രതികരണം.

ചോദ്യം ചെയ്തേക്കും
അതിനിടെ കൊച്ചിയില്‍ വെച്ച് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ജീന്‍പോള്‍ ലാലിനെ ചോദ്യം ചെയ്തേക്കും എന്ന സൂചന മനോരമ പുറത്ത് വിടുന്നു. ജീന്‍ പോള്‍ ലാലിന്റെ സിനിമയുടെ ഡബ്ബിംഗിന് പോകുന്നതിന് ഇടെയായിരുന്നു നടി ആക്രമിക്കപ്പെട്ടത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications