'ദിലീപ് അന്ന് അതിഥിയായി എത്തി'; 'ഞാൻ സെൽഫി എടുത്തിരുന്നു'; 'ഖേദം ഇല്ല എനിക്ക്'; ജെബി മേത്തർ
കൊച്ചി: നടൻ ദിലീപുമായി സെൽഫി എടുത്ത വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. സെൽഫി എടുത്തതിൽ ഖേദം ഇല്ലെന്നാണ് മേത്തർ പ്രതികരിച്ചത്.
ഈ വിഷയം അത്രയ്ക്ക് ചർച്ചയാക്കി മാറ്റേണ്ട ആവശ്യമില്ല. ആലുവ നഗരസഭയുടെ ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് നടൻ ദിലീപ് എത്തിയത്. ഈ സമയത്ത് എടുത്ത ഒരു സെൽഫി ആണ് അത്.
അതാണ് നിലവിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അൻവർ സാദത്ത് എംഎൽഎയ്ക്കൊപ്പം വോട്ടർമാരെ കാണാൻ എത്തിയപ്പോഴായിരുന്നു ജെബി യുടെ പ്രതികരണം.

വിഷയത്തിൽ പ്രതികരിച്ച ജെബി മേത്തറിന്റെ വാക്കുകളിലേക്ക് : -
'ആലുവ നഗരസഭാ കമ്മറ്റി ക്ഷണിച്ച പരിപാടിക്കാണ് നടൻ ദിലീപ് എത്തിയത്. താനും പരിപാടിക്ക് ഉണ്ടായിരുന്നു. അന്ന് ദിലീപിനെ കണ്ട് ഒരുപാട് പേർ സെൽഫി എടുത്തിരുന്നു. സെൽഫി എടുത്തു എന്നത് സത്യമായ കാര്യമാണ്. അത് മറച്ചു വെക്കേണ്ട കാര്യവും അല്ല. ആലുവ നഗരസഭയുടെ അതിഥിയായാണ് അദ്ദേഹം എത്തിയത്. കണ്ടപ്പോൾ എല്ലാവരും ചെയ്യുന്നത് പോലെ സെൽഫി എടുക്കുകയായിരുന്നു. ഈ വിഷയത്തിൽ ദുഃഖമില്ല. ഈ വിഷയം അത്രയ്ക്ക് ചർച്ച ചെയ്യേണ്ടതില്ല. അവിടെയുണ്ടായിരുന്ന എല്ലാവരും സെൽഫിയെടുത്തിരുന്നു. ഈ ഒരു സെൽഫി ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ കാണുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി താൻ മുൻനിരയിൽ ഉണ്ടാകും'; - ജെബി മേത്തർ പറഞ്ഞു.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ദിലീപുമായി മേത്തർ നിൽക്കുന്ന ഫോട്ടോ വൈറൽ ആയി മാറിയത്. ഇതിന് പിന്നാലെ ആണ് മേത്തർ പ്രതികരിച്ച് രംഗത്ത് എത്തിയത്. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്.

വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജെബി മേത്തർ രംഗത്ത് എത്തിയിരുന്നു. രാജ്യസഭാ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് വളരെ വലിയ അംഗീകാരം എന്നാണ് ജെബി മേത്തർ വ്യക്തമാക്കിയത്.

പരിഗണിക്കപ്പെട്ടവരിലാരും തഴയപ്പെടേണ്ടവരല്ല. ഇത് സ്ത്രീകൾക്കും യുവാക്കൾക്കുള്ള അംഗീകാരമാണെന്നും ജെബി മേത്തർ പറഞ്ഞിരുന്നു.'കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എന്നത് അപ്രതീക്ഷിതമായ അംഗീകാരമായാണ് കാണുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും ഉള്ള അംഗീകാരമാണ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ എല്ലാ നേതാക്കളോടും ഒരുപാട് നന്ദിയുണ്ട്. രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വലിയൊരു അംഗീകാരമാണ്. സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് ഒരിക്കൽ പ്രതീക്ഷിച്ച കാര്യമല്ലെന്ന് ജെബി പറഞ്ഞിരുന്നു.

പലരും വിഷയത്തിൽ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ എല്ലാവരും അഭിപ്രായം പറയാതെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. എന്തുതന്നെയായാലും കോൺഗ്രസ് തീരുമാനം പൂർണമായും അംഗീകരിക്കുക എന്നത് ആയിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. ആ തീരുമാനമാണ് ഞാൻ മഹിളാ കോൺഗ്രസിന് അഭിപ്രായമായി വ്യക്തമാക്കിയിരുന്നതെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി.
Recommended Video


രാജ്യസഭാ സ്ഥാനാർത്ഥി എന്ന വിഷയം എന്നിലേക്ക് വരുമെന്ന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിത്വത്തിനെതിരെ പല പേരുകൾ പുറത്ത് വന്നിരുന്നു . കെപിസിസി പ്രസിഡണ്ട് തന്നെ സ്ഥാനാർഥികളെ ഹൈക്കമാൻഡ് നിർദേശിക്കുന്ന സാഹചര്യമുണ്ടായി. പ്രത്യേകിച്ച് എം ലീഗിന് വേണ്ടി ഹൈക്കമാൻഡിൽ പലരും നിർദ്ദേശിച്ചിരുന്നു. എന്നാൽ, പാർട്ടി പരിഗണിക്കപ്പെട്ട എല്ലാവരും കോൺഗ്രസ് പാർട്ടിക്ക് പ്രധാനപ്പെട്ട നേതാക്കന്മാരാണ്.

എം ലിജു കോൺഗ്രസ് നേതൃത്വത്തിൽ മുൻ നിരയിൽ ഉള്ള നേതാവാണ്. ആരും തഴയപ്പെടേണ്ടവരല്ല. എന്നാൽ ഒരു സീറ്റ് എന്ന് പറയുന്നതിൽ പല കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. അതിനാൽ, കോൺഗ്രസ് നേതൃത്വം ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച എല്ലാപേരും കോൺഗ്രസ് പാർട്ടിയിലും കേരള നേതൃത്വത്തിലും ഇനിയും ഇതിന് മുൻപും വലിയ പങ്ക് വഹിച്ചവരാണ്. ഇനിയും അവർ വലിയ പങ്ക് തന്നെ വഹിക്കുമെന്നും മേത്തർ വ്യക്തമാക്കിയിരുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications