'സ്ഥാനം താങ്ങാൻ ആവുമോ എന്നത് പാർട്ടി തീരുമാനിക്കും'; 'ആർക്കും അസഹിഷ്ണുത വേണ്ട'; - കടുപ്പിച്ച് ജെബി
തിരുവനന്തപുരം: കെ വി തോമസിന്റെ മകൻ ബിജു തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിൽ പ്രതികരിച്ച് ജെബി മേത്തർ. തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കും എന്നായിരുന്നു മേത്തറുടെ പ്രതികരണം.
ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ട എന്നും ജെബി വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസമാണ് മുൻ മന്ത്രിയായ കെവി തോമസിന്റെ മകന്‍ ബിജു തോമസ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
"നേതൃ ദാരിദ്ര്യമുള്ളത്" എന്ന തലക്കെട്ടോടെ ആയിരുന്നു ബിജു തോമസ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് രംഗത്ത് എത്തിയത്.

വിഷയത്തിൽ പ്രതികരിച്ച ജെബി മേത്തറിന്റെ വാക്കുകൾ ഇങ്ങനെ; -
'തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കും. അതിൽ ആശങ്ക വേണ്ട. ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത ഉണ്ടാകേണ്ട ആവിശ്യം ഇല്ല'
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മകൻ ബിജു തോമസ് രംഗത്ത്. കെവി തോമസിനെ അനുകൂലിച്ചായിരുന്നു മകന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; -
''നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്സ്. കുറച്ച് നാളായി കോണ്‍ഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ് തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താന്‍ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന് സംശയം.''

''ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോണ്‍ഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവര്‍ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ. പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്, വര്‍ക്കിംഗ് പ്രസിഡന്റുമാരും, എംപിയോ, എംഎല്‍എയോ ആണ്.

ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.''''ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്.

സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.'' ''അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.'' - എന്നായിരുന്നു ബിജു തോമസ് പ്രതികരിച്ചത്.












Click it and Unblock the Notifications