കാസർകോട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീപ്പ് ഡ്രൈവര്‍ കസ്റ്റഡിയില്‍
ബദിയടുക്ക: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജീപ്പ് ഡ്രൈവര്‍ കസ്റ്റഡിയില്‍. കിന്നിംഗാര്‍ ബീജതക്കട്ടയിലെ ഹസൈനാര്‍ (50) ആണ് കസ്റ്റഡിയിലുള്ളത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സ്‌കൂളിലേക്ക് ജീപ്പില്‍ കൊണ്ടുവിടുന്നതിനിടെയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. നടന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബദിയടുക്ക പൊലീസില്‍ റിപോര്‍ട്ട് നല്‍കി. അതിനിടെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നടപടി. പോക്‌സോ, പട്ടികജാതി, പട്ടികവര്‍ഗ ആക്ട് പ്രകാരമാണ് കേസെടുത്തത്. ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications