ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് ശരിയായില്ലെന്ന് ജിത്തു ജോസഫ്
കൊച്ചി: ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഡിജിപി സെന്‍കുമാറിനെതിരെ സംവിധായകന്‍ ജിത്തു ജോസഫ് രംഗത്ത്. ഡിജിപിയുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാനാവില്ലെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. ന്യൂ ജനറേഷന്‍ സിനിമകളെ അടച്ച ആക്ഷേപിച്ച അദ്ദേഹത്തിന്റെ നിലപാട് ശരിയായില്ലെന്നും ജിത്തു പറഞ്ഞു.
സിനിമ ഓരോരുത്തരെയും എങ്ങനെ സ്വാധീനിക്കുന്നു എന്നത് സിനിമ കാണുന്ന വ്യക്തിയുടെ സ്വഭാവത്തെ അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ ശരിയാണെങ്കിലും ഒരു സിനിമയെ മാത്രം ലക്ഷ്യം വെച്ച് വിമര്‍ശിച്ചത് ശരിയായില്ലെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്നും, പ്രേമം, ദൃശ്യം പോലുള്ള സിനിമകളാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജിത്തു ജോസഫ് പ്രതികരിച്ചത്. ആളുകളുടെ ജീവിതസാഹചര്യം,സ്വഭാവം ഇവയെല്ലാമാണ് ഇതിനൊക്കെ കാരണമാകുന്നതെന്നാണ് ജിത്തു പറയുന്നത്. അതില്‍ സിനിമയ്ക്ക് ഒരു പങ്കുമില്ല.
ജിത്തു ജോസഫിന്റെ ദൃശ്യം സിനിമ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്നുവെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. ന്യൂജനറേഷന്‍ സിനിമകളെല്ലാം സ്ത്രീവിരുദ്ധ സിനിമകളാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications