താമസമൊരുക്കിയത് ബിയര്പാലറില്... ചോദ്യം ചെയ്ത വനിത മാധ്യമപ്രവര്‍ത്തകരെ ജീവന് ടിവി 'പറഞ്ഞുവിട്ടു'
കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ അവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂ. അതിനിടയിലണ് ജീവന് ടിവിയില്‍ നിന്ന് മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ 'പറഞ്ഞുവിടുന്നത്'.
തികച്ചും വിചിത്രം എന്ന് വിശേഷിപ്പിയ്ക്കാവുന്ന സംഗതികളാണ് ജീവന് ടിവിയില്‍ നടക്കുന്നത്. മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോട് വീട്ടില്‍ പോയിരിയ്ക്കാനാണത്രെ നിര്‍ദ്ദേശം നല്കിയിരിയ്ക്കുന്നത്. ഓഫീസില്‍ നിന്ന് വിളിച്ചതിന് ശേഷം മാത്രം തിരിച്ച് വന്നാല്‍ മതിയെന്നും മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടത്രെ.

മാധ്യമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇതോടെ താമസിയ്ക്കാന്‍ ഇടമില്ലാതായ ആറ് വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചാനലിലെ ചിലര്‍ ചേര്‍ന്ന് താമസ സൗകര്യം ഒരുക്കിയത് പഴയ ബാര്‍ ഹോട്ടലും ഇപ്പോള്‍ ബിയര്‍ പാര്‍ലറും ആയ ഹോട്ടലില്‍ ആയിരുന്നു.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോയ പെണ്‍കുട്ടികളോട് ബിയര്‍ പാര്‍ലറില്‍ എത്തിയ ചിലര്‍ അപമര്യാദയായി പെരുമാറി. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ വിഷയം അധികൃതര്‍ക്ക് മുന്നില്‍ പരാതിയായി ഉന്നയിച്ചു.
ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. താമസത്തിന് ബദല്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ ജോലി ചെയ്യില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കര്‍ശന നിലപാടെടുത്തു. ഇതോടെയാണ് ചാനല്‍ തലപ്പത്തുളള പലരും വിവരം തന്നെ അറിയുന്നത്.
നിലപാട് കര്‍ശനമാക്കിയ മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോടാണ് ' വാക്കാല്‍' ഉത്തരവ് നല്കിയിരിയ്ക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുളളതായും സൂചനയുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications