കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസമൊരുക്കിയത് ബിയര്‍പാലറില്‍... ചോദ്യം ചെയ്ത വനിത മാധ്യമപ്രവര്‍ത്തകരെ ജീവന്‍ ടിവി 'പറഞ്ഞുവിട്ടു'

Google Oneindia Malayalam News

കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ അവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂ. അതിനിടയിലണ് ജീവന്‍ ടിവിയില്‍ നിന്ന് മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ 'പറഞ്ഞുവിടുന്നത്'.

തികച്ചും വിചിത്രം എന്ന് വിശേഷിപ്പിയ്ക്കാവുന്ന സംഗതികളാണ് ജീവന്‍ ടിവിയില്‍ നടക്കുന്നത്. മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോട് വീട്ടില്‍ പോയിരിയ്ക്കാനാണത്രെ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. ഓഫീസില്‍ നിന്ന് വിളിച്ചതിന് ശേഷം മാത്രം തിരിച്ച് വന്നാല്‍ മതിയെന്നും മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടത്രെ.

Jeevan TV

മാധ്യമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇതോടെ താമസിയ്ക്കാന്‍ ഇടമില്ലാതായ ആറ് വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചാനലിലെ ചിലര്‍ ചേര്‍ന്ന് താമസ സൗകര്യം ഒരുക്കിയത് പഴയ ബാര്‍ ഹോട്ടലും ഇപ്പോള്‍ ബിയര്‍ പാര്‍ലറും ആയ ഹോട്ടലില്‍ ആയിരുന്നു.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോയ പെണ്‍കുട്ടികളോട് ബിയര്‍ പാര്‍ലറില്‍ എത്തിയ ചിലര്‍ അപമര്യാദയായി പെരുമാറി. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ വിഷയം അധികൃതര്‍ക്ക് മുന്നില്‍ പരാതിയായി ഉന്നയിച്ചു.

ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. താമസത്തിന് ബദല്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ ജോലി ചെയ്യില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കര്‍ശന നിലപാടെടുത്തു. ഇതോടെയാണ് ചാനല്‍ തലപ്പത്തുളള പലരും വിവരം തന്നെ അറിയുന്നത്.

നിലപാട് കര്‍ശനമാക്കിയ മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോടാണ് ' വാക്കാല്‍' ഉത്തരവ് നല്‍കിയിരിയ്ക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുളളതായും സൂചനയുണ്ട്.

English summary
Jeevan TV asks three women journalists to go home... is this a termination?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X