കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ ചില നല്ല പ്രവര്‍ത്തികളും കേരളത്തില്‍ നടക്കുന്നുണ്ട്

Google Oneindia Malayalam News

പാലക്കാട്: ലോകത്തിന് മാത്യകയാക്കാവുന്ന ഒരു വിത്യസ്തമായ തൊഴില്‍ മേള പാലക്കാട് ജില്ലയില്‍ അരങ്ങേറി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ചിലര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്നും വീട്ടിലെ ഏകാന്തതയില്‍ നിന്നും തൊഴിലിടങ്ങളിലേക്ക് നടന്നു കയറിയത് ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. മാനസികവും ബുദ്ധിപരവും ശാരീരകവുമായ പ്രതിബന്ധങ്ങളെ മറികടന്ന് 50 പേര്‍ തൊഴിലിന് അര്‍ഹത നേടിയത് തങ്ങള്‍ ഒട്ടും പിറകിലല്ലെന്നും ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

പാലക്കാട് ജില്ലയാണ് ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായത്. ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റി 20ാം വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ 'ജീവന്‍ രേഖ'' തൊഴില്‍ദാന പരിപാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 55 പേര്‍ പങ്കെടുത്തു. നൂറില്‍ അധികം അപേക്ഷകരില്‍ നിന്ന് കാര്യക്ഷമത വിലയിരുത്തി തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഞായറാഴ്ച പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍ മേളയില്‍ പങ്കെടുത്തത്. ഇറാംഗ്രൂപ്പ്, എന്‍.ആര്‍.എച്ച്.എം, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, ഹോട്ടല്‍ & റസ്‌റ്റോറന്റ് അസോസിയേഷന്‍, കാറ്ററിംഗ് അസോസിയേഷന്‍, ടോപ്പ് ഇന്‍ ടൗണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തിയാണ് ജോലിക്ക് തെരെഞ്ഞെടുത്തത്.

vmd-7037

മലബാര്‍ സിമന്റ്‌സ് തെരെഞ്ഞെടുക്കപ്പെട്ട ഏതാനും ഉദ്യോഗാര്‍ത്ഥികളുടെ ശമ്പളം നല്‍കാന്‍ സന്നദ്ധത അറിയിച്ചു. പുതുതായി നാല്‍പ്പതു പേര്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ എം.ബി.രാജേഷ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ.സിദ്ദിഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ലോകമെമ്പാടുമുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളെല്ലാം ലാഭത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റിവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

vmd-7078

തൊഴില്‍ കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു. പാലക്കാട് നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരന്‍ തൊഴില്‍ ദാതാക്കളെ ആദരിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന 'ദേവാശ്രയം പുനരധിവാസ മോഡല്‍ സമര്‍പ്പണം വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോസോഷ്യല്‍ റിഹാബിലിറ്റേഷന്‍ നിയുക്ത പ്രസിഡന്റ് ഡോ.ടി.മുരളി നിര്‍വ്വഹിച്ചു.

vmd-7167

ആഗോളതലത്തില്‍ ആദ്യമായാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തൊഴില്‍മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഭിന്നശേഷിക്കാരുടെ സംസ്ഥാന സ്‌പെഷല്‍ ഒളിബിംക്‌സില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം മലബാര്‍ സിമന്റ്‌സ്മാനേജിംഗ് ഡയറക്ടര്‍ കെ.പത്മകുമാര്‍ നിര്‍വ്വഹിച്ചു.

കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് വി.രവീന്ദ്രന്‍,പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരികുട്ടി, റിട്ട.ഡി.എച്ച്.എസ് ഡോ.പി.കെ.ജമീല, ദേവാശ്രയം പ്രസിഡന്റ് ലളിത ഗൗരീശങ്കര്‍, സെക്രട്ടറി എം.എന്‍.ഗോവിന്ദ്, ബീനാഗോവിന്ദ്, സി.രാമചന്ദ്രന്‍എന്നിവര്‍ പ്രസംഗിച്ചു.

English summary
'Jeevanrekha' job expo for mentally challenged people at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X