സ്വപ്നം കണ്ട 'ആകാശ യാത്ര' പറന്നിറങ്ങാൻ ജെനി; തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റ്.. അഭിമാനം
ദുബായ്;തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള 23 കാരി ജെനി ജെറോമിന്റെ സ്വപ്ന യാത്ര ഇന്നാണ്, ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ സഹപൈലറ്റായി ജെനി തിരുവനന്തപുരത്തേക്ക് പുലർച്ചെ പറന്നിറങ്ങും. എട്ടാം ക്ലാസ് മുതൽ മനസിൽ കൂടുകൂട്ടിയ ജെനിയുടെ സ്വപ്നങ്ങൾ കൂടിയാണ് ഇന്ന് യാഥാർത്ഥ്യമാകുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വനിത കൊമേഴ്സ്യൽ പൈലറ്റ് എന്ന സ്ഥാനവും ജെനിക്ക് സ്വന്തമാകും.

എട്ടാം ക്ലാസിൻ പഠിക്കുമ്പോഴാണ് പൈലറ്റ് ആകണമെന്ന മോഹം ജനിയുടെ മനസിൽ മൊട്ടിടുന്നത്. അച്ഛൻ ജെറോമിന് ഇക്കാര്യം പറഞ്ഞതോടെ മകളുടെ സ്വപ്ന സാക്ഷാത്കാരത്തിന് അച്ഛൻ തുണയായി നിന്നു. പ്ലസ്ടു വിജയിച്ചതോടെ ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പരിശീലനത്ത് പ്രവേശനം ലഭിച്ചു.
വർഷങ്ങൾക്ക് മുൻപാണ് ജെറോെ ജോലി തേടി ദുബൈയിലേക്ക് പോയത്. ജെനിയും കുടുംബവും 2 വയസ് മുതൽ അജ്മാനിലാണ് കഴിയുന്നത്. ആൽഫയിൽ നിന്ന് മൂന്ന് മാസം മുൻപാണ് ജെനി പരിശീലനം പൂർത്തിയാക്കിയത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും.












Click it and Unblock the Notifications