Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍; ഫ്രീഡം ഫൈറ്റ് പിന്‍വലിക്കുന്നെന്ന് ജിയോ ബേബി

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ജാതി വിവേചന വിവാദം ശക്തപ്പെടുന്നതിനിടെ പുതിയൊരു സംഭവവികാസം കൂടി. കേരള ചലച്ചിത്ര അ‌ക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ''ഫ്രീഡം ഫെെറ്റ്'' സിനിമ പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി.

ഗുരുതര ആരോപണം നേരിടുന്ന കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അ‌ടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനായി എത്തുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടാണ് അ‌ടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നും ജിയോ ബേബി പറയുന്നു.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആണ് രൂക്ഷ വിമർശനം

1

'സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ഡയറക്ടർ ശങ്കർ മോഹൻ എന്നിവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നതായും ജിയോ ബേബി പറഞ്ഞു. ഡിസംബർ 19 മുതൽ 21 വരെയാണ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

2

ജിയോ ബേബിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:


Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film festival ൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ Happiness international film നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന , KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപദി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്.

3

സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.എന്ന്, എന്ന്, നിർമാതാക്കൾ Jomon Jacob Dijo Augustine Sajin S Raj Vishnu Rajan. സംവിധായകർ Kunjila Mascillamani Akhil Anilkumar Francies Louis Jithin Issac Thomas.

4

അതേസമയം, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ജാതി വിവേചന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും എന്ന് എഐവൈഎഫ് പറഞ്ഞിട്ടുണ്ട്. ഇനിയും ശങ്കർ മോഹനെ ന്യായീകരിക്കാനാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കിൽ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+