Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്‌നയെ നഷ്ടപ്പെട്ടത് രണ്ടുമിനിറ്റ് വ്യത്യാസത്തിലെന്ന് പിതാവ്, പൊള്ളാച്ചിക്ക് പോയതേക്കുറിച്ച് സഹോദരി

സാധാരണ ജനങ്ങളെ മുതല്‍ പോലീസിന്റെയും സകല സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് ഒരു പെണ്‍കുട്ടിക്ക് സ്വയം ഇത്രയും നാള്‍ കാണാമറയത്ത് തുടരാന്‍ കഴിയുമോ. കഴിഞ്ഞ അഞ്ച്മാസത്തോളമായി കേരളം ഒന്നടങ്കം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ മാര്‍ച്ച് 22 മുതലാണ് കാണാതായത്.

മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ജസ്‌നയെ സംബന്ധിച്ചു ള്ള ഓരോ വാര്‍ത്തകള്‍ വരുമ്പോഴും ആര്‍ക്കും പറഞ്ഞ് മനസ്സിലാക്കാന്‍ കാഴിയാത്ത ആധിയാണ് കുടുംബത്തിന്റെ മനസ്സില്‍ നിറയുന്നത്. ആ ദിനങ്ങളേക്കുറിച്ച് വ്യക്തമാക്കുയാണ് ജസ്‌നയുടെ കുടുബം.

കാണാതാവുന്നത്

കാണാതാവുന്നത്

സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് ജെസ്‌നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. പിന്നീടുള്ള ദിനങ്ങൡ പലവാര്‍ത്തകളും പുറത്തു വന്നു. ജെസ്‌നയുടെ പിതാവിലേക്ക് വരെ സംശയങ്ങള്‍ നീളുന്നതായി വാര്‍ത്ത വന്നു.

ആ ദിനങ്ങളില്‍

ആ ദിനങ്ങളില്‍

ആധിയുടേയും സങ്കടത്തിന്റേയും ആ ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടത് അഞ്ജാതമൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും തിരിച്ചറിയാനായി വരണമെന്നും ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഫോണ്‍കോളുകളെ തുടന്നായിരുന്നെന്ന് ജസ്‌നയുടെ കുടുംബം പറയുന്നു. വനിത മാസികയക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ നാല് മാസങ്ങളിലെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് അവര്‍ മനസ്സ് തുറന്നത്.

പൊള്ളാച്ചിയില്‍

പൊള്ളാച്ചിയില്‍

പൊള്ളാച്ചിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതിനാല്‍ അങ്ങോട്ട് പോയത് ഏറെ ഹൃദയ ഭേദകമായാണ് സഹോദരി ജെഫ് പറയുന്നത്. ആധിയാല്‍ ഉള്ളുകത്തി നില്‍ക്കുന്ന പപ്പയെ വിവരം അറിയിക്കാതെ, അത് ജസ്‌നയാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് പൊള്ളാച്ചിക്ക് വണ്ടി കയറിയത്.

പഴിവാക്കുകള്‍

പഴിവാക്കുകള്‍

മകളെ കാണാത്തതിന്റെ വിശമം ഒരുവശത്ത്, മറ്റുള്ളവരുടെ പഴിവാക്കുകള്‍ മറ്റൊരുവശത്ത്. രണ്ടിനുമിടയില്‍ കിടന്ന പപ്പ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ പൊള്ളാച്ചിയില്‍ കണ്ടത് ജെസ്‌നയല്ലെന്ന ഉറപ്പ് കിട്ടും വരെ പപ്പയെ ഇതറിക്കാതിരിക്കണം. പോലീസ് അയച്ച ഫോട്ടോ കണ്ടപ്പോള്‍ അതെന്റെ അനിയത്തി അല്ലായെന്ന് എനിക്ക് ഉറപ്പായിരുന്നു.

തീ തിന്ന ദിവസം

തീ തിന്ന ദിവസം

എങ്കിലും ഫോര്‍മാലിറ്റി പൂര്‍ത്തായക്കാന്‍ അവിടംവരെ പോയെ മതിയാകു. അതിനാലാണ് അങ്ങോട്ട് പുറപ്പെട്ടത്. മാര്‍ച്ച് 22 ന് അവളെ കാണാതായതിന് ശേഷം കുടംബം ഏറ്റവും അധികം തീ തിന്ന ദിവസമായിരുന്നു അത്. അമ്മ മരിച്ചിട്ട് എട്ടുമാസം കാണാതാവുമ്പോഴാണ് ജെസ്‌നയെ കാണാതാവുന്നത്. അമ്മയുടെ മരത്തിന്റെ ഷോക്കില്‍ നിന്ന് നിവര്‍ന്നു നില്‍ക്കുന്നതിന് മുമ്പേയാണ് അനിയത്തിയെ കാണാതായതെന്നും ജെഫി വ്യക്തമാക്കുന്നു.

ഉള്ളിലൊരാന്തല്‍

ഉള്ളിലൊരാന്തല്‍

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെ ഉള്ളിലൊരാന്തല്‍ വരും, അവളിപ്പോ എവിടെയായിരിക്കും, അവള്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടാവുമോ, മാറിയുടുക്കാന്‍ ഡ്രസ് കിട്ടുന്നുണ്ടാവുമോ. ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടാവുമോ.. അങ്ങനെ നൂറുചിന്തകളാണെന്ന് സഹോദരി വേദനയോടെ പറയുന്നു.

രണ്ടുമിനിറ്റ്

രണ്ടുമിനിറ്റ്

രണ്ടുമിനിറ്റ് വ്യത്യാസത്തില്‍ മകളെ നഷ്ടപ്പെട്ട വിഷമത്തിലാണ് ജെസ്‌നയുടെ പിതാവ് ജെയിംസ്. സന്തോഷ് കവലിയില്‍ നിന്ന് ജെസ്‌ന ബസ്സില്‍ കയറുമ്പോള്‍ ആ ബസ്സിന് പിറകിലെ കാറില്‍ പിതാവ് ജെയിംസ് ഉണ്ടായിരുന്നു. ആ ബസ്സിന് മുന്നിലായിരുന്നു താന്‍ പോയതെങ്കില്‍ തനിക്ക് മകളെ നഷ്ടപ്പെടില്ലെന്നായിരുന്നു ജയിംസ് ഉറച്ചു വിശ്വസിക്കുന്നത്.

ആ ബസ്സിന് മുന്നില്‍

ആ ബസ്സിന് മുന്നില്‍

ആ ബസ്സിന് മുന്നില്‍ ഞാന്‍ എത്തിയിരുന്നെങ്കില്‍ എനിക്ക് മോളെ കാണാനാകുമായിരുന്നു. മോള്‍ എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. രണ്ടു മിനിറ്റിലെ വ്യത്യാസത്തിലാണ് ഒരു വാക്കു പോലും പറയാന്‍ കഴിയാതെ എന്റെ മോള്‍ കാണാമറയത്തായതെന്ന് ആ പിതാവ് വേദനയോടെ പറയുന്നു.

കഥകള്‍

കഥകള്‍

ജസ്‌നയെ കാണാതയിതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ് സഹോദരന്‍ ജെയിസ് പറഞ്ഞത്. ഊഹാപോഹങ്ങളിലൂന്നിയുള്ള കഥകള്‍ വ്യാപകമായപ്പോല്‍ ജെഫിനും ജെയിസിനം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കേണ്ട ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

ലൈവ്

ലൈവ്

ഒരുപാട് ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നവരുണ്ട്. അത് അന്വേഷണത്തെ വഴിതിരിച്ചു വിടുന്നുണ്ട് അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ ആ ലൈവ് ഇടേണ്ടി വന്നത്. ഞങ്ങള്‍ക്കെതിരെ തെളിവുള്ളവര്‍ അത് പോലീസിന് കൈമാറണം. ഞങ്ങളുടെ സഹകരണം ഉറപ്പാണ്. ഇവിടെ നഷ്ടപ്പെട്ടത് എന്റെ കാറോ ബൈക്കോ അല്ല. ജീവനുള്ള ഞ്ങ്ങളുടെ അനിയത്തിയാണെന്നു ജെയ്‌സ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+