ജസ്ന എവിടെ ? അന്വേഷണം എവിടെയും എത്തില്ല: കണ്ടെത്തണം: ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കൊച്ചി: ജസ്‌ന ജയിംസ് തിരോധാന കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. പ്രാദേശികമായിട്ടാണ് ജസ്ന തിരോധാന കേസിലെ ലുക്കൗട്ട് നോട്ടീസ് സിബിഐ പുറത്ത് വിട്ടിരിക്കുന്നത്. ജസ്നയുടെ തിരോധാനം സിബിഐ ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടതിന് പിന്നാലെയാണ് ഈ നടപടി.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ജെസ്ന മരിയ ജയിംസ്. 2018 മാർച്ച് 22 - നാണ് 20 വയസുകാരി ജസ്‌ന മറിയയെ കാണാതെ ആയത്. വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകളാണ് ജസ്‌ന മറിയ.

കാണാതായതിന് പിന്നാലെ അന്വേഷണം നടന്നിരുന്നു. മാറി മാറി കേസിന്റെ അന്വേഷണം പല ഏജന്‍സികള്‍ നടത്തി. ഒരു വർഷം പിന്നിട്ടിട്ടും ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
2021 ഫെബ്രുവരിയിൽ ആയിരുന്നു കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് നൽകിയത്. നിലവിൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് തിരോധാന കേസ് അന്വേഷിക്കുന്നത്. കേസിന്റെ തുടർ അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെലോ നോട്ടീസ് നല്‍കി എന്നും സിബിഐ വ്യക്തമാക്കുന്നു.
2018 മാര്‍ച്ച് 22 - ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു ജസ്‌ന തന്റെ വീട്ടില്‍ഇറങ്ങിയത്. എരുമേലി വരെ ബസിലായിരുന്നു ജെസ്നയുടെ യാത്ര. ഇതിന് തെളിവും ഉണ്ട്. എന്നാൽ, പിന്നീട് ആരും ജെസ്‌നയെ കണ്ടില്ല. ജസ്‌നയെ കാണാൻ ഇല്ലെന്ന് മനസ്സിലായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്.
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. ജെസ്നയുടെ വീടും പരിസരവും വനങ്ങളിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തു.
മുംബൈ, ബെംഗലൂരു, പൂനൈ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ എല്ലാം ജെസ്ന എത്തി എന്നുളള വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന് ശേഷം ഈ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി നിരവധി മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയെയും ചോദ്യം ചെയ്തിരുന്നു.
എന്നിട്ടും അന്വേഷണത്തിൽ യാതൊരു വിധ വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നീക്കവും ഫലം കാണാതെ പോയി. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജെസ്ന കേസ് സിബിഐയ്ക്ക് നൽകിയത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications