കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമേലിയിൽ നിന്ന് ജെസ്ന എവിടെ പോയി? മൊബൈൽ ഫോണിൽ ഒന്നുമില്ല... അന്വേഷണത്തിന് ഇനി പ്രത്യേകസംഘം...

ജെസ്നയെ കാണാതായി ഒന്നരമാസം പിന്നിടുമ്പോഴും കേസിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഡിജിപിയുടെ നിർദേശ പ്രകാരമാണ് കാഞ്ഞിരപ്പള്ളിയിലെ ജെസ്നയുടെ തിരോധാനം പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.

ജെസ്നയെ കാണാതായി ഒന്നരമാസം പിന്നിടുമ്പോഴും കേസിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജെസ്നയെ കണ്ടെത്താൻ പോലീസ് അന്വേഷണം വിപുലപ്പെടുത്തുന്നത്. അന്വേഷണം പ്രത്യേകസംഘത്തെ ഏൽപ്പിക്കണമെന്ന് ജെസ്നയുടെ ബന്ധുക്കളും നാട്ടുകാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്.

‍ഡിവൈഎസ്പി...

‍ഡിവൈഎസ്പി...

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയാണ് ജെസ്നയുടെ തിരോധാനം അന്വേഷിക്കാൻ ഡിജിപി നിയമിച്ചിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ വിദഗ്ധരും വനിതാ പോലീസുകാരുമുണ്ട്. നേരത്തെ വെച്ചുച്ചിറ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഉടൻതന്നെ പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കും.

ബിഷപ്പ്...

ബിഷപ്പ്...

ജെസ്ന മരിയ ജയിംസിനെ കണ്ടെത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ മുഖ്യമന്ത്രിയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാൻ ഡിജിപിയോട് നിർദേശിച്ചത്. അതേസമയം. ജെസ്നയെ കാണാതായി ഒന്നരമാസമാകുമ്പോഴും ജെസ്ന എരുമേലിയിൽ വന്നതുവരെയുള്ള സംഭവങ്ങൾ മാത്രമേ പോലീസിനും പറയാനുള്ളൂ.

 മാർച്ച് 22ന്...

മാർച്ച് 22ന്...

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.

ഫലമുണ്ടായില്ല...

ഫലമുണ്ടായില്ല...

ജെസ്നയുടെ മൊബൈൽ ഫോണും മറ്റും പോലീസ് സംഘം പരിശോധിച്ചിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. അതിനിടെ തന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ജെസ്നയുടെ സഹോദരൻ ജെയ്സ് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. കാണാതായ സഹോദരിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശമായി പറയുന്നവരുണ്ടെന്നും, അവർ സത്യാവസ്ഥ മനസിലാക്കണമെന്നും സഹോദരൻ ജെയ്സ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

 മമ്മി മരിച്ചിട്ട്...

മമ്മി മരിച്ചിട്ട്...

മമ്മി മരിച്ചിട്ട് എട്ട് മാസമേ ആയിട്ടുള്ളുവെന്നും, അതിനിടയിലാണ് സഹോദരിയെ കാണാതായിരിക്കുന്നതെന്നും ജെയ്സ് വീഡിയോയിൽ പറഞ്ഞു. ജെസ്നയെ കാണാതായ സംഭവത്തിൽ നെഗറ്റീവായി ഒന്നും സംഭവച്ചിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ജെയ്സ് വ്യക്തമാക്കിയിരുന്നു. മറ്റൊരു സഹോദരിയായ ജെഫിമോളോടൊപ്പമാണ് ജെയ്സ് ജെയിംസ് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ വന്നത്.

അവൾ കൂടി പോയാൽ ഞങ്ങൾക്ക് താങ്ങാനാകില്ല; വിതുമ്പലോടെ ജെയ്സും ജെഫിമോളും, ജെസ്നയെ കാണാതായിട്ട് 44 ദിവസംഅവൾ കൂടി പോയാൽ ഞങ്ങൾക്ക് താങ്ങാനാകില്ല; വിതുമ്പലോടെ ജെയ്സും ജെഫിമോളും, ജെസ്നയെ കാണാതായിട്ട് 44 ദിവസം

ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരംഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരം

English summary
jesna james missing case; dgp formed a special investigation team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X