ജെസ്ന തിരോധാനവും സിപിഎമ്മും തമ്മില്‍ ബന്ധമുണ്ടോ? സിപിഎമ്മിനെന്താ വേവലാതിയെന്ന് ചോദ്യം!!
പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു ദിവസം രാവിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. എവിടെ പോയെന്ന് കണ്ടെത്താന്‍ പ്രത്യക്ഷത്തില്‍ ഒരു തെളിവ് പോലും ബാക്കിയില്ല. അന്വേഷണ സംഘം മാസങ്ങളായി രാവും പകലും അന്വേഷിച്ചിട്ടും സംസ്ഥാനത്തിന് അകത്തും പുറത്തും പരിശോധിച്ചിട്ടും ജസ്നയെ കണ്ടെത്താന്‍ സാധിച്ചില്ല.
കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ സംഘത്തെ സ്വതന്ത്രമാക്കാത്തതാണ് ജസ്നയെ കണ്ടെത്താന്‍ തടസമെന്നാണ് പുതിയ ആരോപണം. ആരോപണത്തിന്റെ കുന്തമുന ഉയരുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സിപിഎമ്മിലേക്കുമാണ്....

ജസ്ന കേസില്‍ തുടക്കം മുതല്‍
ജസ്ന കേസില്‍ തുടക്കം മുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നിലുണ്ട് കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യത്യസ്ത സമര പരിപാടികള്‍ നടത്തുന്നത് തുടരുകയാണ്. കേസില്‍ കേരളാ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന് അവര്‍ പറയുന്നു. കേസ് സിബിഐക്ക് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

പോലീസിന്‍മേലുള്ള നിയന്ത്രണം
ജസ്നയുടെ തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. കെ മുരളീധരന് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. പോലീസിന്‍മേലുള്ള നിയന്ത്രണമാണ് അന്വേഷണം എവിടെയുമെത്താതിരിക്കാന്‍ കാരണമെന്ന് മുരളീധരന് ആരോപിക്കുന്നു.

പെണ്‍കുട്ടിയെ കണ്ടെത്തുന്നതില്‍
ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര വേവലാതിയെന്ന് മുരളീധരന് എംഎല്‍എ ചോദിക്കുന്നു. കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐജി മനോജ് എബ്രഹാമിനെ മുഖ്യമന്ത്രി ചവിട്ടിപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്താണ് ഇങ്ങനെ പറയാന്‍ കാരണം?

പിടിപ്പുകേട് പ്രകടം
ജസ്ന കേസില്‍ മാത്രമായി പോലീസിനെ നിയന്ത്രിക്കുന്നതിന്റെ കാരണമൊന്നും മുരളീധരന് വ്യക്തമാക്കിയില്ല. എന്നാല്‍ സംസ്ഥാനത്ത് അടുത്തിടെ നടന്ന മിക്ക കേസുകളിലും പോലീസിന്റെ പിടിപ്പുകേട് പ്രകടമാണെന്ന് സൂചിപ്പിക്കുകയാണ്. മിടുക്കരായ പോലീസുകാര്‍ക്ക് ഇപ്പോള്‍ പേടിയാണെന്നും മുരളീധരന് പറയുന്നു.

കീഴിലുള്ള ഉദ്യോഗസ്ഥരെ
കീഴിലുള്ള ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്തയാളാണ് ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് മുരളീധരന് കുറ്റപ്പെടുത്തി. കള്ളന്മാരുടെ തോളില്‍ മുഖ്യമന്ത്രി കൈയ്യിട്ട് സംസാരിക്കുമ്പോള്‍ ഒരു കേസിലും പ്രതികളെ പിടികൂടാന്‍ പോലീസിന് ധൈര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിമപ്പണി ചെയ്യുന്നു
പോലീസുകാരെ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ മുരളീധരന് തയ്യാറല്ല. അവര്‍ യജമാന്മാര്ക്ക് അടിമപ്പണി ചെയ്യുകയാണെന്ന് മുരളീധരന് പരിഹസിക്കുന്നു. എഡിജിപിയുടെ മകള്‍ പോലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയുമില്ലാത്ത കാര്യവും മുരളീധരന് എടുത്തുപറഞ്ഞു.

പിന്നെ ആര്‍ക്കാണ് നീതി
സംസ്ഥാന പോലീസ് വകുപ്പ് പൂര്‍ണ പരാജയമാണെന്ന് സൂചിപ്പിക്കുകയാണ് മുരളീധരന്. പോലീസുകാരനെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയിട്ട് പോലും നടപടിയുണ്ടായില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുകയെന്നും മുരളീധരന് എംഎല്‍എ ചോദിക്കുന്നു.

നിര്‍ണായക വിവരങ്ങള്‍ കിട്ടി
അതേസമയം, ജസ്ന കേസ് അന്വേഷിക്കുന്ന സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. കോടതിയെ അവര്‍ ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. പത്ത് ദിവസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണം ഫലം കണ്ടുവെന്നും സംഘം സൂചിപ്പിക്കുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications