കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിരപ്പുഴയാറ്റിലെ കാലുകള്‍, സംശയത്തില്‍ മൂന്ന് യുവതികള്‍; ഒരാള്‍ മരിച്ചു, വീണ്ടും ജസ്‌നയിലേക്ക്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അടിമാലി കുഞ്ചിത്തണ്ണിക്ക് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ കാലുകള്‍ ആരുടേതാണ്. അന്വേഷണ സംഘത്തെ വലയ്ക്കുന്ന ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇടുക്കിയിലേയും സമീപ ജില്ലകളിലെയും സംശയത്തിലുള്ള മരണങ്ങളും അപ്രത്യക്ഷമായവരുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മൂന്ന് കേസുകളിലാണ് പോലീസ് അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് പത്തനംതിട്ട മുക്കൂട്ടുത്തറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടേതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ.....

 കഴിഞ്ഞ മാസം 11ന്

കഴിഞ്ഞ മാസം 11ന്

കഴിഞ്ഞ മാസം 11നാണ് മുതിരപ്പുഴയാറ്റില്‍ കാലുകള്‍ മാത്രമായി കണ്ടെത്തിയത്. മറ്റു ശരീര ഭാഗങ്ങള്‍ ലഭിച്ചില്ല. ദുരൂഹതയുള്ള സംഭവം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിത്തി പരിശോധന നടത്തി. സമീപസ്ഥലങ്ങളും പരിശോധിച്ചു. കാലുകള്‍ കസ്റ്റഡിയിലെടുത്തു.

കൊലപതാകം നടത്തിയ ശേഷം?

കൊലപതാകം നടത്തിയ ശേഷം?

പിന്നീടാണ് ഇത് ആരുടേതാണെന്ന അന്വേഷണം ഊര്‍ജിതമാക്കിയത്. കൊലപതാകം നടത്തിയ ശേഷം കാലുകള്‍ ഉപേക്ഷിച്ചതാകുമോ എന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാല്‍ മതിയായ തെളിവുകള്‍ പോലീസിന് ലഭിച്ചില്ല. തുടര്‍ന്നാണ് മേഖലയില്‍ നിന്ന് അപ്രത്യക്ഷമായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

 സംശയം മൂന്ന് പേരുടെ കേസില്‍

സംശയം മൂന്ന് പേരുടെ കേസില്‍

നിരവധി പേരുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും സംശയം ഉടക്കിയത് മൂന്ന് പേരുടെ കേസിലാണ്. പാറത്തോട്ടില്‍ നിന്നുള്ള യുവതി, മൂന്നാര്‍ ആറ്റുകാടിനടുത്തുള്ള യുവതി, പത്തനംതിട്ട മുക്കൂട്ടുത്തറയിലെ ജസ്‌ന എന്നിവരുടെ കേസുകളാണ് സംശയത്തില്‍ വന്നത്.

ഒരു യുവതിയെ കുറിച്ച് വിവരം കിട്ടി

ഒരു യുവതിയെ കുറിച്ച് വിവരം കിട്ടി

പാറത്തോട്ടില്‍ നിന്നുള്ള യുവതിയെ കുറിച്ച് കഴിഞ്ഞ ദിവസം വിവരം ലഭിച്ചു. ഇവര്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്. എറണാകുളത്തെ അനാഥ മന്ദിരത്തില്‍ രോഗബാധിയെ തുടര്‍ന്നാണ് മരിച്ചതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ മറ്റു രണ്ടുപേരുടെ കേസുകളാണ് ഇനി പോലീസിന്റെ സംശയത്തിലുള്ളത്.

19നും 24നുമിടയില്‍ പ്രായം

19നും 24നുമിടയില്‍ പ്രായം

മൂന്നാറിലെ യുവതിയുടെയും ജസ്‌നയുടെയും മാതാപിതാക്കളുടെ രക്തസാംപിളുകള്‍ പോലീസ് ശേഖരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി പോലീസ് കൈമാറി. 19നും 24നുമിടയില്‍ പ്രായമുള്ള യുവതിയുടെ കാലുകളാണ് ആറ്റില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 19-24 വയസുള്ള യുവതിയുടെ കാലുകളാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജസ്‌നയുടെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ചതും ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി ഒരുങ്ങുന്നതും.

 പോലീസ് അന്വേഷിച്ചാല്‍ മതി

പോലീസ് അന്വേഷിച്ചാല്‍ മതി

അതേസമയം, ജസ്‌ന കേസില്‍ പോലീസ് അന്വേഷണം മതിയെന്ന് ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. പോലീസ് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങള്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മറ്റൊരു വിവരം

മറ്റൊരു വിവരം

അതിനിടെ ജസ്‌നയെ പറ്റി മറ്റൊരു വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയെ കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്നാണ് വിവരം. ധ്യാന കേന്ദ്രത്തിലുള്ളവര്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ വിവരം അറിയിച്ചു. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌നയെ കണ്ടതെന്ന് പറയപ്പെടുന്നു.

സൈബര്‍ വിദഗ്ധരുടെ സഹായം

സൈബര്‍ വിദഗ്ധരുടെ സഹായം

ജസ്‌ന അപ്രത്യക്ഷമായി എന്ന് പറയുന്ന മാര്‍ച്ച് 22ന് ശേഷമാണ് കണ്ടതെന്നും കേന്ദ്രം അധികൃതര്‍ പോലീസിനെ അറിയിച്ചു. ജസ്‌നയുടെ ബൈബിളില്‍ നിന്ന് സിംകാര്‍ഡ് കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പോലീസ് ത്വരിതപ്പെടുത്തിയിരിക്കെയാണ് ധ്യാനകേന്ദ്രത്തില്‍ കണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നത്.

ചുരുക്കം ഇതാണ്

ചുരുക്കം ഇതാണ്

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞു പുറപ്പെട്ട പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. സംസ്ഥാനത്തും പുറത്തും വന്‍ പോലീസ് സംഘം തിരച്ചില്‍ നടത്തി. മാര്‍ച്ച് 25നാണ് ജസ്‌നയെ ധ്യാനകേന്ദ്രത്തില്‍ കണ്ടതെന്ന് ധ്യാന കേന്ദ്രത്തിലുള്ളവര്‍ പറയുന്നു.

തുമ്പ് കിട്ടുമെന്ന് പ്രതീക്ഷ

തുമ്പ് കിട്ടുമെന്ന് പ്രതീക്ഷ

ജസ്‌ന മറ്റൊരു മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ടയിലെ മിക്ക ടവറുകളും പോലീസ് പരിശോധിച്ചു. സംശയകരമായ നമ്പറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ജസ്‌നയുടെ വീടിനോട് ചേര്‍ന്നുള്ള മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതില്‍ നിന്ന് തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

മുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണംമുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണം

English summary
Jesna Mariya case: Legs from river... Police examined two womens missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X