കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ വഴിത്തിരിവ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു!! വസ്ത്രം മാറി, അകലെ ആണ്‍സുഹൃത്ത്

  • By Desk
Google Oneindia Malayalam News

കോട്ടയം: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥിനിയുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നേരത്തെ നഷ്ടപ്പെട്ടെന്ന് കരുതിയ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ ഹൈടെക് സെല്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തിയിരിക്കുന്നത്.

വളരെ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് വ്യക്തമാക്കാന്‍ കഴിയുന്നതാണ് ദൃശ്യങ്ങള്‍. വീട്ടില്‍ നിന്ന് ഇറങ്ങിയ വേഷത്തിലല്ല ജെസ്‌ന മണിക്കൂറുകള്‍ പിന്നിട്ടുള്ള സിസിടിവി ദൃശ്യത്തില്‍ കാണുന്നത്. അല്‍പ്പം കഴിയുമ്പോള്‍ ജസ്‌നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യത്തില്‍ കാണുന്നു. സഹപാഠികള്‍ ഇരുവരെയും തിരിച്ചറിഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ....

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്‌ന പിന്നീട് തിരിച്ചുവന്നില്ല. പോലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചില്‍ നടത്തിയിട്ടും തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

മുണ്ടക്കയത്തെ കടകള്‍

മുണ്ടക്കയത്തെ കടകള്‍

ജസ്‌ന മുണ്ടക്കയത്ത് എത്തിയോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. എരുമേലി വരെ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയത്തേക്കാണ് പോയത് എന്നതിനാല്‍ അവിടെ എത്തിയോ എന്ന് പോലീസ് നിരവധി തവണ അന്വേഷിച്ചിരുന്നു. തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

വസ്ത്രത്തില്‍ മാറ്റമുണ്ട്

വസ്ത്രത്തില്‍ മാറ്റമുണ്ട്

മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. എന്നാല്‍ ഇടിമിന്നല്‍ കാരണം അവ നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈടെക് സെല്‍ വിദഗ്ധരുടെ സഹായത്തോടെ ഇപ്പോള്‍ ദൃശ്യങ്ങള്‍ വീണ്ടെടുത്തിരിക്കുന്നത്. ഇതോടെ ജസ്‌ന മുണ്ടക്കയത്ത് എത്തിയെന്ന് വ്യക്തമായി. മാത്രമല്ല അവരുടെ വസ്ത്രത്തില്‍ മാറ്റമുണ്ട്.

എവിടെ നിന്ന് വസ്ത്രം മാറി

എവിടെ നിന്ന് വസ്ത്രം മാറി

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ചുരിദാറാണ് ധരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കണ്ടുവെന്ന് പറഞ്ഞവരും ഇതുതന്നെയാണ് പോലീസിന് നല്‍കിയ മൊഴി. പക്ഷേ മുണ്ടക്കയത്തെ കടകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ജസ്‌ന ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. എവിടെ നിന്നാണ് വസ്ത്രം മാറിയത്.

കടകളിലുള്ളവരെ ചോദ്യം ചെയ്യും

കടകളിലുള്ളവരെ ചോദ്യം ചെയ്യും

കാണാതായ ദിവസം 11.44ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്നതാണ് ദൃശ്യങ്ങള്‍. രണ്ടു ബാഗുകള്‍ കൈവശമുണ്ട്. മുണ്ടക്കയത്ത് നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കടകളിലുള്ളവരെ ചോദ്യം ചെയ്യും.

ആണ്‍സുഹൃത്തും ദൃശ്യങ്ങളില്‍

ആണ്‍സുഹൃത്തും ദൃശ്യങ്ങളില്‍

ജസ്‌നയെ കണ്ട് മിനുറ്റുകള്‍ കഴിയുമ്പോള്‍ ജസ്‌നയുടെ ആണ്‍സുഹൃത്തും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെന്നാണ് വിവരം. ഇരുവരെയും ജസ്‌നയുടെ സഹപാഠികള്‍ തിരിച്ചറിഞ്ഞു. ജസ്‌നയും ആണ്‍സുഹൃത്തും ഒരുമിച്ചല്ല. വ്യത്യസ്ത സമയങ്ങളിലാണ് ദൃശ്യങ്ങളിലുള്ളത്.

സ്ഥിരീകരിച്ച് സഹപാഠികള്‍

സ്ഥിരീകരിച്ച് സഹപാഠികള്‍

സഹപാഠികള്‍ക്ക് പുറമെ ബന്ധുക്കളെയും പോലീസ് ദൃശ്യങ്ങള്‍ കാണിച്ചു. അവരും ജസ്‌നയെ തിരിച്ചറിഞ്ഞു. ആണ്‍സുഹൃത്തിനെയും അവര്‍ക്ക് മനസിലായി. മുണ്ടക്കയത്തെ കടകളിലുള്ളവരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

മറ്റുള്ളവരെ തിരയുന്നു

മറ്റുള്ളവരെ തിരയുന്നു

ദൃശ്യങ്ങളില്‍ മറ്റു ചില വ്യക്തികളെയും കാണുന്നുണ്ട്. അവരെ കണ്ടെത്താനാണ് പോലീസ് നീക്കം. അവരോട് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെടും. ഇതില്‍ നിന്ന് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ജസ്‌ന വസ്ത്രം മാറിയത് എവിടെ വച്ചാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നോ

മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നോ

ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തതാണ്. മാത്രമല്ല, ആണ്‍സുഹൃത്തിന്റെ പിതാവിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ജസ്‌നയും ആണ്‍സുഹൃത്തും മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നോ എന്നാണ് പോലീസിന് അറിയേണ്ടത്.

കൂടുതല്‍ വ്യക്തത

കൂടുതല്‍ വ്യക്തത

ജസ്‌ന മുണ്ടക്കയത്ത് വച്ച് വസ്ത്രം മാറിയത് എന്തിനാണ്. എവിടേക്കെങ്കിലും യാത്ര പോകാന്‍ ഉദ്ദേശിച്ചിരുന്നോ എന്നറിയേണ്ടതുണ്ട്. പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴി പിന്നെ എന്തിന് വസ്ത്രം മാറിയെന്ന് പോലീസിന് ഇപ്പോള്‍ വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. മാത്രമല്ല, ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.

ഇതുവരെ നടന്നത്

ഇതുവരെ നടന്നത്

ജസ്‌നയെ തേടി പോലീസ് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും തിരച്ചില്‍ നടത്തിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. സമീപകാലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധനയ്ക്ക വിധേയമാക്കിയിരുന്നു. എന്നിട്ടൊന്നും തുമ്പ് ലഭിച്ചിട്ടില്ല.

പെട്ടികളിലെ വിവരങ്ങള്‍

പെട്ടികളിലെ വിവരങ്ങള്‍

ജസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ പോലീസ് 12 വിവര ശേഖരണ പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഒട്ടേറെ കുറിപ്പുകള്‍ അതില്‍ നിന്ന് ലഭിച്ചിരുന്നു. ആണ്‍സുഹൃത്തിനെയും വീട്ടുകാരെയും സംശയിച്ചുള്ള വിവരങ്ങളാണ് കൂടുതല്‍. ഈ വഴിക്കെല്ലാം പോലീസ് അന്വേഷിച്ചിരുന്നെങ്കിലും വിവരംകിട്ടാത്തെ നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്തെ കടകളില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

English summary
Missing Student Jesna Mariya case: Police gets crucial cctv footage in Mundakkayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X