കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപാറയില്‍; സംശയത്തോടെ പോലീസ്, പെട്ടി സ്ഥാപിക്കാന്‍ നീക്കം

  • By Desk
Google Oneindia Malayalam News

കോട്ടയം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌ന മരിയക്ക് വേണ്ടിയുള്ള പോലീസ് തിരച്ചില്‍ വനത്തില്‍ തുടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ തിരച്ചില്‍ ബുധനാഴ്ചയും തുടരുകയാണ്. വന്‍ പോലീസ് പടയ്‌ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും ജസ്‌നയുടെ കൂട്ടുകാരുമുണ്ട്. ആഴമേറിയ കൊക്കയുള്ള സ്ഥലങ്ങളിലാണ് പോലീസ് പരിശോധിക്കുന്നത്. ജസ്‌നയെ കാണാതായിട്ട് മൂന്ന് മാസത്തോട് അടുക്കവെയാണ് പോലീസ് വ്യത്യസ്തമായ വഴികളെല്ലാം തേടുന്നത്. സംശയത്തില്‍ വരുന്ന ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് ജസ്‌നയെ കാണാതായ ദിവസം ബന്ധു പോലീസ് തിരയുന്ന പ്രദേശത്ത് എത്തിയെന്ന വിവരം ലഭിച്ചിരിക്കുന്നത്. ഈ വിവരം കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....

പത്ത് സംഘങ്ങളായി തിരിഞ്ഞ്

പത്ത് സംഘങ്ങളായി തിരിഞ്ഞ്

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിലാണ് പോലീസ് വ്യാപകമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന. വനത്തിലെ വഴികള്‍ അറിയുന്ന പ്രദേശവാസികളും ജസ്‌ന പഠിച്ചിരുന്ന എസ്ഡി കോളജിലെ 20 വിദ്യാര്‍ഥികളും പോലീസ് സംഘത്തിനൊപ്പമുണ്ട്.

എന്തിനാണ് വനത്തില്‍

എന്തിനാണ് വനത്തില്‍

ജസ്‌നയ്ക്ക് ഇടുക്കിയിലെ വനമേഖലകള്‍ സുപരിചിതമാണെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. തുടര്‍ന്നാണ് ഈ മേഖല അരിച്ചുപെറുക്കാന്‍ തീരുമാനിച്ചത്. ജസ്‌ന ഈ ഭാഗത്തേക്ക് പോയിട്ടുണ്ടോ എന്ന സംശയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും പോലീസിന്റെ ലക്ഷ്യമാണ്. 125 പോലീസുകാരാണ് സംഘത്തിലുള്ളത്.

ബന്ധു വന്നതും അന്വേഷിക്കുന്നു

ബന്ധു വന്നതും അന്വേഷിക്കുന്നു

പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമണ്‍, പൊന്തന്‍പുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിലാണ് തിരച്ചില്‍. ജസ്‌നയെ കാണാതായ ദിവസം പരുന്തുംപാറയില്‍ ജസ്‌നയുടെ ബന്ധു എത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്തിനാണിതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇതേ പറ്റി പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൊക്കകളും വെള്ളക്കെട്ടുകളും

കൊക്കകളും വെള്ളക്കെട്ടുകളും

വലിയ കൊക്കകലും വെള്ളക്കെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശത്താണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. പോലീസിന് അത്ര പരിചിതമല്ല ഇവിടം. വനംവകുപ്പിലെ ഉദ്യോഗസ്ഥരും സാധാരണ പോകാറില്ലാത്ത പ്രദേശത്തും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഈ പ്രദേശത്ത് പോലീസ് തിരച്ചില്‍.

പോലീസിനും നാണക്കേടായി

പോലീസിനും നാണക്കേടായി

അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇത് പോലീസിനും നാണക്കേടായിട്ടുണ്ട്. നേരത്തെ ജനങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പല വിവരങ്ങളും ലഭിച്ചെങ്കിലും എല്ലാം ഊഹങ്ങളുടെ പുറത്തുള്ളതായിരുന്നു. എന്നാല്‍ കൃത്യമായ ചില വിവരങ്ങള്‍ അറിയുന്നവര്‍ ഇപ്പോഴും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. നാട്ടില്‍ പലതും പ്രചരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ കിട്ടാനാണ് പോലീസിന്റെ പുതിയ നീക്കം.

വിവര ശേഖരണ പെട്ടികള്‍

വിവര ശേഖരണ പെട്ടികള്‍

ഈ സാഹചര്യത്തില്‍ വിവര ശേഖരണ പെട്ടികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ നാടായ മുക്കൂട്ടുതറ, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ പെട്ടി സ്ഥാപിക്കും. വിവരങ്ങള്‍ കൈമാറണമെന്നും എന്നാല്‍ ആരാണെന്ന് പുറത്തറിയരുതെന്നും കരുതുന്നവര്‍ക്ക് എഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. പോലീസ് എല്ലാദിവസവും പെട്ടി തുറന്നു പരിശോധിക്കും.

പത്തോളം പെട്ടികള്‍

പത്തോളം പെട്ടികള്‍

ജസ്‌ന പറഞ്ഞത്, ജസ്‌നയെ കുറിച്ച് അറിയാവുന്നത്, ജസ്‌നയുടെ ബന്ധങ്ങള്‍ തുടങ്ങി എന്തു കാര്യങ്ങളും എഴുതി പെട്ടിയിലിടാം. പേര് വെളിപ്പെടുത്തേണ്ട. പത്തോളം പെട്ടികള്‍ സ്ഥാപിക്കാനാണ് പോലീസ് നീക്കം. നേരത്തെ ജസ്‌നയെ കുറിച്ചുള്ള വിവരങ്ങള്‍കൈമാറുന്നവര്‍ക്ക് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.

എരുമേലിയില്‍ എത്തിയ ശേഷം

എരുമേലിയില്‍ എത്തിയ ശേഷം

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന മുണ്ടക്കയത്തെ അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

എല്ലാ വഴികളും

എല്ലാ വഴികളും

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റും പഠനസാമഗ്രികളും പോലീസ് വിശദമായ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് ഉപയോഗപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളിലെ മിക്ക പത്രങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഒരു ലക്ഷം ഫോണ്‍കോളുകള്‍

ഒരു ലക്ഷം ഫോണ്‍കോളുകള്‍

ഒരു ലക്ഷം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു കഴിഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഒരു വനിതാ സിഐയും സൈബര്‍ വിദഗ്ധരും ഉള്‍പ്പെടുന്ന 15 സംഘമാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്. ബെംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ജെസ്‌നയുടെ തിരോധാനം ഏവരേയും കണ്ണീരണിയിപ്പിച്ച് സഹോദരന്റെ ഫെയ്‌സ്ബുക്ക് ലൈവ്
പല വിവരങ്ങള്‍

പല വിവരങ്ങള്‍

അതിനിടെ, കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ജസ്‌നയുമായി സാമ്യമുണ്ടെന്ന് തമിഴ്‌നാട് പോലീസിന്റെ വിവരം വന്നു. എന്നാല്‍ പരിശോധനയില്‍ അത് മറ്റൊരു യുവതിയുടേതാണെന്ന് ബോധ്യമായി. തുടര്‍ന്നാണ് ജസ്‌നയ്ക്ക് അറിയാവുന്ന വനമേഖലയില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.

അമിത് ഷാക്ക് കനത്ത തിരിച്ചടി നല്‍കി ശിവസേന; എല്ലാ ശ്രമങ്ങളും പൊളിഞ്ഞു!! ബിജെപി വിയര്‍ക്കേണ്ടി വരുംഅമിത് ഷാക്ക് കനത്ത തിരിച്ചടി നല്‍കി ശിവസേന; എല്ലാ ശ്രമങ്ങളും പൊളിഞ്ഞു!! ബിജെപി വിയര്‍ക്കേണ്ടി വരും

English summary
Missing Student Jesna Mariya case: Police search in Forest continue, will install data collecting box
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X