കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ മറ്റൊരു യുവാവ്; തൃശൂര്‍ക്കാരന് പിന്നാലെ പോലീസ്!! പ്രതീക്ഷയോടെ അന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധന കേസില്‍ ഒരു യുവാവിനെ പോലീസ് തിരയുന്നു. തൃശൂര്‍ സ്വദേശിയാണിയാള്‍. ജസ്‌നയെ കാണാതായതിന് പിന്നില്‍ തൃശൂര്‍ക്കാരന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. ജസ്‌ന ജീവനോടെയുണ്ടെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മുണ്ടക്കയത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞ യുവതി ജസ്‌നയാണെന്നും പോലീസ് ഉറച്ചുവിശ്വസിക്കുന്നു. ജസ്‌നയുടെ പുരുഷ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് കാര്യമായൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് ഫോണ്‍രേഖകള്‍ പരിശോധിച്ച് തൃശൂര്‍കാരനിലേക്ക് അന്വേഷണം നീങ്ങുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

രണ്ടാമത്തെ യുവാവ്

രണ്ടാമത്തെ യുവാവ്

ജസ്‌ന കേസില്‍ രണ്ടാമത്തെ യുവാവിന്റെ പേരാണ് സംശയമുനയില്‍ വരുന്നത്. ആദ്യം പുരുഷസുഹൃത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇയാളെയും കുടുംബാംഗങ്ങളെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. എങ്കിലും കാര്യമായൊരു വിവരം ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ല.

ഗുണം ചെയ്യുന്ന വിവരമില്ല

ഗുണം ചെയ്യുന്ന വിവരമില്ല

ജസ്‌നയെ പോലുള്ള യുവതിയെ മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ടിരുന്നു. തൊട്ടുപിന്നാലെ പുരുഷ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇയാളെ വീണ്ടു പോലീസ് ചോദ്യം ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അന്വേഷണത്തില്‍ ഗുണം ചെയ്യുന്ന വിവരം ലഭിച്ചില്ല.

ബന്ധു ഇടപെട്ട ശേഷം

ബന്ധു ഇടപെട്ട ശേഷം

ജസ്‌നയെ അറിയാമെന്ന് പുരുഷ സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജസ്‌നയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഒരു ബന്ധു ഇടപെട്ടതിനെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പിന്നീട് ജസ്‌നയുടെ കോളുകള്‍ എടുക്കാറില്ലെന്നും പുരുഷ സുഹൃത്ത് മൊഴി നല്‍കിയെന്നാണ് വിവരം.

ഒട്ടേറെ സംശയങ്ങള്‍

ഒട്ടേറെ സംശയങ്ങള്‍

എന്നാല്‍ പുരുഷ സുഹൃത്തിന്റെ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലെ ഇരുവരുടെയും ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചതില്‍ നിന്ന് ഒട്ടേറെ സംശയങ്ങള്‍ ഉണര്‍ന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്തതില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.

തൃശൂര്‍ സ്വദേശി

തൃശൂര്‍ സ്വദേശി

ഈ സാഹചര്യത്തിലാണ് മറ്റൊരു യുവാവിന്റെ പേര് കൂടി കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. തൃശൂര്‍ സ്വദേശിയാണ് ഇയാള്‍. ഇയാളാണ് ജസ്‌നയെ ബെംഗളൂരുവില്‍ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ജസ്‌ന യുവാവിനൊപ്പം ബെംഗളൂരുവിലെ സ്ഥാപനത്തിലെത്തിയെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ദീര്‍ഘയാത്രയ്ക്ക്

ദീര്‍ഘയാത്രയ്ക്ക്

മുണ്ടക്കയത്തെ സിസിടിവിയില്‍ പതിഞ്ഞ യുവതിയുടെ കൈവശം വലിയ ബാഗുണ്ട്. ഇത് ജസ്‌ന ആണെന്നാണ് പോലീസ് കരുതുന്നത്. ദീര്‍ഘയാത്രയ്ക്കുള്ള ഒരുക്കം നടത്തിയാണ് യുവതി നില്‍ക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള വേഷമല്ല സിസിടിവിയില്‍ കാണുമ്പോള്‍.

ബെംഗളൂരുവില്‍ കണ്ടതും...

ബെംഗളൂരുവില്‍ കണ്ടതും...

ചുരിദാറിട്ടാണ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങിയെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ മുണ്ടക്കയത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ ജീന്‍സ് ധരിച്ചാണ്. ബെംഗളൂരുവില്‍ ജസ്‌നയെ കണ്ടുവെന്ന് പറയുന്നവര്‍ പോലീസിന് നല്‍കിയ വിവരവും ജീന്‍സ് ധരിച്ചാണ് എത്തിയത് എന്നാണ്.

ബൈക്കും യുവാവും

ബൈക്കും യുവാവും

ബെംഗളൂരുവിലെ മഠത്തില്‍ ജസ്‌ന എത്തിയെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. പോലീസ് സംഘം അവിടെയെത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൂടെ ഒരു യുവാവുണ്ടായിരുന്നുവത്രെ. ബൈക്കിലാണ് വന്നത്. യാത്രാ ക്ഷീണം ഇരുവര്‍ക്കുമുണ്ടായിരുന്നുവെന്നും മഠത്തിലുള്ളവര്‍ പറഞ്ഞുവെന്നായിരുന്നു വിവരങ്ങള്‍.

കര്‍ണാടക ചുറ്റിപ്പറ്റി

കര്‍ണാടക ചുറ്റിപ്പറ്റി

ബെംഗളൂരുവിന് ശേഷം മൈസൂരിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലും പരിശോധിച്ചിരുന്നു. കൂടാതെ ജസ്‌നയുടെ ബന്ധുക്കളുണ്ടെന്ന് കരുതുന്ന കുടകിലും മടിച്ചേരിയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രണ്ടു യുവതികള്‍

രണ്ടു യുവതികള്‍

അതിനിടെ അടിമാലി കുഞ്ചിത്തണ്ണിക്ക് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ കാലുകള്‍ ആരുടേതാണെന്ന അന്വേഷണവും ഒരുഭാഗത്ത് നടക്കുന്നു. യുവതിയുടെ കാലാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കാണാതയ രണ്ട് യുവതികളുടെ ബന്ധുക്കളില്‍ നിന്ന് രക്തസാംപിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താനാണ് പോലീസ് ശ്രമം.

ദുരൂഹതകള്‍

ദുരൂഹതകള്‍

ജസ്‌നയെ കൂടാതെ മൂന്നാറില്‍ നിന്ന് കാണാതായ യുവതി എന്നിവരുടെ ബന്ധുക്കളില്‍ നിന്നാണ് രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 11നാണ് മുതിരപ്പുഴയാറ്റില്‍ കാലുകള്‍ മാത്രമായി കണ്ടെത്തിയത്. മറ്റു ശരീര ഭാഗങ്ങള്‍ ലഭിച്ചില്ല. ദുരൂഹതയുള്ള സംഭവം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തി. സമീപസ്ഥലങ്ങളും പരിശോധിച്ചു.

Recommended Video

cmsvideo
ജസ്നയുടെ ആൺസുഹൃത്ത് എല്ലാം തുറന്നുപറഞ്ഞു | Oneindia Malayalam
 മറ്റൊരു മൊബൈല്‍

മറ്റൊരു മൊബൈല്‍

ജസ്‌ന മറ്റൊരു മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ടയിലെ മിക്ക ടവറുകളും പോലീസ് പരിശോധിച്ചു. സംശയകരമായ നമ്പറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ജസ്‌നയുടെ വീടിനോട് ചേര്‍ന്നുള്ള മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

English summary
Jesna Mariya case: Police search resident in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X