കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ പുതിയ മൊഴി; വിദ്യാര്‍ഥിനിയെ കണ്ടുവെന്ന് കാര്‍ ഡ്രൈവര്‍!! ആറ്റിലെ കാലിന്റേത് കഥ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജസ്‌ന കേസില്‍ പുതിയ മൊഴി | Oneindia Malayalam

കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെയുടെ കേസില്‍ പുതിയ മൊഴി ലഭിച്ചു. ജസ്‌ന അടിമാലിയില്‍ വന്നിരുന്നതായിട്ടാണ് മൊഴി. കാര്‍ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പോലീസ് പറയുന്നു.

കേസ് അന്വേഷണത്തിന് മേല്‍ന്നോട്ടം വഹിച്ച ഡിവൈഎസ്പി ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. കുഞ്ചിത്തണ്ണിയിലെ മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെത്തയ കാല്‍ ആരുടെതാണെന്ന് ഇതുവരെ വ്യക്തമായില്ല. സംശയത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കഴിഞ്ഞദിവസം തിരിച്ചെത്തി. ജസ്‌ന കേസിലെ പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 സിസിടിവികള്‍ പരിശോധിക്കും

സിസിടിവികള്‍ പരിശോധിക്കും

ജസ്‌നയെ പോലെയുള്ള പെണ്‍കുട്ടിയെ അടിമാലിയില്‍ കണ്ടെന്ന് ഒരു കാര്‍ ഡ്രൈവറാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ ഡ്രൈവറുടെ മൊഴി പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

മൂന്ന് മാസം മുമ്പ്

മൂന്ന് മാസം മുമ്പ്

കാര്‍ ഡ്രൈവറുടെ മൊഴി പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. മൊഴി ശരിയാണോ എന്നറിയാന്‍ പ്രാഥമിക പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. മൂന്ന് മാസം മുമ്പാണ് ജസ്‌നയെ കണ്ടതെന്നും കാര്‍ ഡ്രൈവര്‍ പറയുന്നു. എന്തുകൊണ്ടാണ് ഇതുവരെ പോലീസില്‍ അറിയിക്കാതിരുന്നത്.

കാറില്‍ കയറിയ പെണ്‍കുട്ടി

കാറില്‍ കയറിയ പെണ്‍കുട്ടി

പത്രങ്ങള്‍ വായിക്കാതിരുന്നതിനാലാണ് സംഭവം അറിയാതിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. അടുത്തിടെയാണ് സംഭവം ഇത്രയും വിവാദമായത് അറിഞ്ഞത്. അപ്പോഴാണ് തന്റെ കാറില്‍ കയറിയ പെണ്‍കുട്ടിയല്ലേ ഇത് എന്ന് സംശയമുണര്‍ന്നത്. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ഫോട്ടോയില്‍ കാണുന്ന പോലെ

ഫോട്ടോയില്‍ കാണുന്ന പോലെ

ജസ്‌നയുടെ ഫോട്ടോയില്‍ കാണുന്ന പോലെയുള്ള കുട്ടിയാണ് തന്റെ കാറില്‍ കയറിയത്. ടാക്‌സി സ്റ്റാന്റില്‍ നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചുകൊടുത്തു. മൊഴി ശരിയാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്. അതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

ആറ്റില്‍ കണ്ട കാല്‍

ആറ്റില്‍ കണ്ട കാല്‍

ഇടുക്കി കുഞ്ചിത്തണ്ണി മുതിരപ്പുഴയാറ്റില്‍ നിന്ന് ഒരു കാല്‍ കണ്ടെത്തിയത് നേരത്തെ ആശങ്ക പരത്തിയിരുന്നു. മേഖലയില്‍ നിന്ന് കാണാതായ ആരുടേയെങ്കിലുമാണോ കാല്‍ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ജസ്‌നയുടെ വീട്ടുകാരുടെ രക്തസാംപിള്‍ ശേഖരിക്കുകയും ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിന്റെ ഫലം കിട്ടിയിട്ടില്ല.

മൂന്നാര്‍ സ്വദേശിനി തിരിച്ചെത്തി

മൂന്നാര്‍ സ്വദേശിനി തിരിച്ചെത്തി

ആറ്റില്‍ കണ്ടെത്തിയ കാലിന്റെ ഉടയായി ഒരു സ്ത്രീയെ സംശയമുണ്ടായിരുന്നു. മൂന്നാര്‍ സ്വദേശിനിയായ ആ സ്ത്രീ കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതോടെ കാല്‍ ആരുടേതാണെന്ന സംശയം ബാക്കിയാണ്. കാലുമായി ബന്ധിപ്പിച്ചുണ്ടാക്കിയത് കഥയാണെന്നാണ് പോലീസിന്റെ നിഗമനം.

അഞ്ചുലക്ഷം രൂപ ലക്ഷ്യം

അഞ്ചുലക്ഷം രൂപ ലക്ഷ്യം

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ പണം ലക്ഷ്യമിട്ടാണ് അപൂര്‍ണമായ പല വിവരങ്ങളും പോലീസിന് ആളുകള്‍ കൈമാറുന്നത്. ലഭ്യമായ പല വിവരങ്ങളും തെറ്റായിരുന്നു. എങ്കിലും പോലീസ് എല്ലാം അന്വേഷണ വിധേയമാക്കുന്നുണ്ട്.

കുടകിലും മടിച്ചേരിയിലും

കുടകിലും മടിച്ചേരിയിലും

നേരത്തെ ജസ്‌നയെ തേടി പോലീസ് കുടകിലും മടിച്ചേരിയിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ കൂടുതലായി പോലീസിനെ അറിയിച്ചുള്ള ഫോണ്‍വിളികള്‍ വന്നത്. മാത്രമല്ല, ജസ്‌ന രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിന്തുടരുന്നുണ്ട്.

കുടുംബ ബന്ധമുണ്ടെന്ന് സൂചന

കുടുംബ ബന്ധമുണ്ടെന്ന് സൂചന

കുടക്, മടിച്ചേരി പ്രദേശങ്ങളിലാണ് പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയത്. ഇവിടെ ജസ്‌നയ്ക്ക് കുടുംബ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിരുന്നു. കുടകിലെ നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഈ മേഖലയില്‍ നിന്നാണ് ജസ്‌നയുടെ മൊബൈല്‍ പിന്തുടര്‍ന്ന പോലീസിന് സംശയകരമായ ചില സൂചനകള്‍ ലഭിച്ചത്.

അത് ജസ്‌ന തന്നെയോ

അത് ജസ്‌ന തന്നെയോ

മുണ്ടക്കയത്തെ സിസിടിവിയില്‍ പതിഞ്ഞ പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരം പോലീസ് പരസ്യമാക്കിയിരുന്നു. ദൃശ്യത്തിലുള്ളത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ ഇക്കാര്യം ബോധിപ്പിക്കാന്‍ രംഗത്തുവരുമായിരന്നു. അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പോലീസ് അത് ജസ്‌ന തന്നെയാണെന്ന് കരുതാന്‍ കാരണം.

ഡിവൈഎസ്പി ഇന്ന് വിരമിക്കും

ഡിവൈഎസ്പി ഇന്ന് വിരമിക്കും

ജസ്‌ന കേസ് അന്വേഷിക്കുന്ന സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ഏറെകുറെ ഫലപ്രാപ്തിയില്‍ എത്തിയെങ്കിലും പൂര്‍ണ വിജയം നേടാനായില്ല. ഈ സാഹചര്യത്തില്‍ പുതിയ അന്വേഷണം വന്നേക്കുമെന്നാണ് സൂചന.

ക്രൈംബ്രാഞ്ച് വന്നേക്കും

ക്രൈംബ്രാഞ്ച് വന്നേക്കും

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവറുകള്‍ കേന്ദ്രമാക്കി നടത്തിയ പരിശോധനയില്‍ സംശയകരമായ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്. ദിവസങ്ങള്‍ക്കകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്.

English summary
Missing Student Jesna Mariya case: Police examined Adimali CCTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X