കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ വിദേശത്ത് നിന്ന് കോള്‍; വീട്ടിലെ മണ്ണ് പരിശോധന!! മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കും

  • By Desk
Google Oneindia Malayalam News

കോട്ടയം: കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനനം അന്വേഷിക്കുന്ന പോലീസ് സംഘം വ്യത്യസ്ഥ വഴികളില്‍ നീങ്ങുന്നു. അന്വേഷണത്തില്‍ തുമ്പ് കിട്ടാന്‍ വിവര ശേഖരണ പെട്ടി സ്ഥാപിച്ച പോലീസ് അയല്‍ സംസ്ഥാനങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണിപ്പോള്‍. കൂടാതെ ജസ്‌നയുടെ പിതാവിന്റെ കമ്പനി നിര്‍മിക്കുന്ന വീട്ടിലെ മണ്ണെടുത്ത് പരിശോധനയ്ക്ക് അയച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആലോചിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തിയ രണ്ടു ഫോണ്‍കോളുകളാണ് പോലീസ് മണ്ണ് പരിശോധന നടത്താന്‍ കാരണം. ജസ്‌ന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...

അയര്‍ലാന്റില്‍ നിന്ന് ഫോണ്‍

അയര്‍ലാന്റില്‍ നിന്ന് ഫോണ്‍

പോലീസ് 12 ഇടത്തായി സ്ഥാപിച്ച വിവര ശേഖരണ പെട്ടിയില്‍ ബന്ധുക്കള്‍ക്കും ആണ്‍ സുഹൃത്തിനുമെതിരായ വിവരങ്ങളാണ് കൂടുതല്‍. മിക്ക കുറിപ്പുകളും സംശയങ്ങളാണ്. എന്നാല്‍ പോലീസ് ഒന്നും നിസാരമായി തള്ളുന്നില്ല. അതിനിടെയാണ് അയര്‍ലാന്റില്‍ നിന്ന് പോലീസിന് ഫോണ്‍ സന്ദേശം വന്നത്. ഇയാള്‍ രണ്ടുതവണ വിളിച്ചു.

എന്തോ ഒളിപ്പിച്ചിട്ടുണ്ട്

എന്തോ ഒളിപ്പിച്ചിട്ടുണ്ട്

ജസ്‌നയുടെ പിതാവിന്റെ കമ്പനി കരാറെടുത്ത് നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അയര്‍ലാന്റില്‍ നിന്നെത്തിയ ഫോണ്‍ കോള്‍. വീടിന്റെ തറയിലാണ് ഒളിപ്പിച്ചിട്ടുള്ളത്. അത് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടതാണെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് ഈ വിട്ടിലെത്തി മണ്ണെടുത്ത് പരിശോധിച്ചത്.

മണ്ണ് പരിശോധനാ ഫലം

മണ്ണ് പരിശോധനാ ഫലം

കഴിഞ്ഞ ഞായറാഴ്ച പോലീസ് ഇവിടെ പരിശോധിച്ചിരുന്നു. മണ്ണെടുത്ത് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ തുമ്പ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. ഈ വേളയില്‍ അയര്‍ലാന്റില്‍ നിന്ന് വീണ്ടും കോള്‍ വന്നു.

എടുത്തുകൊണ്ടുപോയി

എടുത്തുകൊണ്ടുപോയി

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചുവെന്നാണ് ആദ്യംവിളിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയെന്നാണ് രണ്ടാംതവണ വിളിച്ചപ്പോള്‍ പറഞ്ഞത്. പോലീസ് ഈ വിവരം അത്ര കാര്യമാക്കിയിട്ടില്ല. എങ്കിലും പരിശോധിക്കും. പല വിധത്തിലുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കും

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കും

ഏന്തയാറിലെ കെട്ടിടം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പോലീസ് പരിശോധനയില്‍ വീടിന്റെ തറയിലെ മണ്ണ് ഇളകിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വീടിന്റെ ഉടമ ഇക്കാര്യത്തില്‍ പോലീസിന് വിശദീകരണം നല്‍കി. താനാണ് മണ്ണിളക്കിയതെന്ന് ഉടമ മൊഴി നല്‍കി.

പുരുഷ സുഹൃത്ത്

പുരുഷ സുഹൃത്ത്

ജസ്‌നയുടെ പുരുഷ സുഹൃത്തില്‍ സംശയം പ്രകടിപ്പിച്ച് വീട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് വീട്ടുകാരുടെ നിലപാട്. എന്നാല്‍ താന്‍ ജസ്‌നയുടെ കാമുകനൊന്നുമല്ലെന്നും സാധാരണ ബന്ധം മാത്രമേയുള്ളൂവെന്നും സുഹൃത്ത് പറയുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ജസ്‌നയെ ഒട്ടേറെ തവണ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസിനെതിരെ ആക്ഷേപം

പോലീസിനെതിരെ ആക്ഷേപം

അതിനിടെ പോലീസ് മൃതതേഹങ്ങള്‍ പരിശോധിക്കുന്നുണ്ട്. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അജ്ഞാത മൃതദേഹങ്ങളാണ് പരിശോധിക്കുന്നത്. ഒരു വഴിയും പോലീസ് നിസാരമാക്കുന്നില്ല. നേരത്തെ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതിപ്പെട്ടിരുന്നു.

യുവാവിന്റെ അച്ഛന്‍ പറയുന്നു

യുവാവിന്റെ അച്ഛന്‍ പറയുന്നു

ജസ്‌നയുടെ മൊബൈലിലെ വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തിരുന്നു. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ച യുവാവിനെ പറ്റിയുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇയാളെയും പിതാവിനെയും പോലീസ് ചോദ്യം ചെയ്തു. 15 തവണ തന്നെയും മകനെയും ചോദ്യം ചെയ്തുവെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്നും യുവാവിന്റെ അച്ഛന്‍ പ്രതികരിച്ചു.

 വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

കേസ് അന്വേഷണത്തില്‍ പോലീസ് അമാന്തം കാണിക്കുന്നുവെന്ന ആരോപണം പ്രാദേശിക തലത്തില്‍ ശക്തമാണ്. വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടപ്പോള്‍ ഉന്നയിച്ച ആക്ഷേപവും ഇതുതന്നെയാണ്. നിര്‍ണായകമായ പല മൊഴികളും പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ലഭ്യമായ എല്ലാ തെളിവുകളും മൊഴികളും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്.

സംശാസ്പദമായ സാഹചര്യം

സംശാസ്പദമായ സാഹചര്യം

കാണാതായ ദിവസം മുക്കൂട്ടുതറയില്‍ നിന്ന് ജസ്‌ന ബസ് കയറുമ്പോള്‍ ബന്ധു കാറില്‍ ബസിന് പിന്നാലെ യാത്ര ചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച ഒരു മൊഴി. മറ്റൊരു ബന്ധുവാണ് ഈ മൊഴി നല്‍കിയത്. ജസ്‌നയെ കണ്ടെത്താന്‍ പോലീസ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജസ്‌നയെ കാണാതായ ദിവസം വനമേഖലയില്‍ ബന്ധുവിനെ കണ്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭ്യമായ എല്ലാ മൊഴികളും പോലീസ് കാര്യമായി എടുത്തില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആക്ഷേപം.

 രണ്ടാഴ്ചക്കകം മാറ്റമുണ്ടാകുമെന്ന്

രണ്ടാഴ്ചക്കകം മാറ്റമുണ്ടാകുമെന്ന്

രണ്ടാഴ്ചക്കകം കേസില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പോലീസ് ഓഫീസര്‍മാര്‍ പറയുന്നു. ജസ്‌നയുടെ ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമാണ് പോലീസ് വീണ്ടെടുത്തിരിക്കുന്നത്. ഇതില്‍ കേസില്‍ തുമ്പാകുന്ന ചില വിവരങ്ങളുണ്ടെന്ന് സൂചനയുണ്ട്. പോലീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അന്വേഷിച്ച് വരികയാണെന്ന് മാത്രമാണ് പോലീസ് പുറത്തുവിടുന്ന വിവരം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെ പ്രതികരണം തേടിയിട്ടുണ്ട്. ജൂലൈ നാലിന് പ്രതികരണം അറിയിക്കും.

അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു; ദുബായില്‍ പുതിയ ഷോറൂം, കടംവീട്ടാന്‍ ആസ്തിയുണ്ട്!! മറക്കില്ലഅറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു; ദുബായില്‍ പുതിയ ഷോറൂം, കടംവീട്ടാന്‍ ആസ്തിയുണ്ട്!! മറക്കില്ല

English summary
Missing Student Jesna Mariya case: Police take sand from house for lab test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X