കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍!! ദുരൂഹത, ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ എന്ത് തെളിവാണ് കേസില്‍ പോലീസിന് ലഭിച്ചതെന്ന് വ്യക്തമക്കിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയിലെ ആറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരവശിഷ്ടം ആരുടേതാണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. വെട്ടിമാറ്റിയ നിലയിലുള്ള കാല്‍ ഭാഗമാണ് ആറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനയ്ക്ക് പോലീസ് ജസ്‌നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചു. പോലീസ് നിര്‍ണായക നീക്കമാണ് നടത്തുന്നതെന്നാണ് സൂചന. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ...

 മനുഷ്യന്റെ കാല്‍

മനുഷ്യന്റെ കാല്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യന്റെ കാല്‍ ലഭിച്ചത്. ആദ്യം കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. കാല്‍ ഭാഗം മാത്രം എങ്ങനെ ആറ്റിലെത്തി എന്നാണ് പോലീസ് പരിശോധിക്കുന്നത്.

 വെട്ടിമാറ്റിയ നിലയില്‍

വെട്ടിമാറ്റിയ നിലയില്‍

വെട്ടിമാറ്റിയ നിലയിലാണ് കാലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുറിഞ്ഞുപോയ നിലയിലല്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മറ്റു ഭാഗങ്ങള്‍ സമീപത്തുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. ഏറെ തിരഞ്ഞിട്ടും ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

എങ്ങനെ വേര്‍പ്പെട്ടു

എങ്ങനെ വേര്‍പ്പെട്ടു

കാല്‍ മാത്രം ശരീരത്തില്‍ നിന്ന് എങ്ങനെ വേര്‍പ്പെട്ടു. കാല്‍ മാത്രം വേര്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്. കാല്‍ മാത്രം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് പ്രദേശത്തെ മിസ്സിങ് കേസുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. വിവാദമായ ജെസ്‌ന കേസുമായി സംഭവത്തില്‍ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 ജസ്‌നയുടെ പിതാവിന്റെയും

ജസ്‌നയുടെ പിതാവിന്റെയും

കാല്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ ആരുടേതാണെന്ന് എളുപ്പം കണ്ടെത്താന്‍ സാധ്യമല്ല. ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കാണാതായി എന്ന് പരാതി ലഭിച്ചിട്ടുള്ളവരുടെ കുടുംബങ്ങളുടെ രക്തസാംപിള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇക്കൂട്ടത്തില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ രക്തസാംപിളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഡിഎന്‍എ പരിശോധന നടത്തും

ഡിഎന്‍എ പരിശോധന നടത്തും

ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്. കോടതിയില്‍ പ്രത്യേക അപേക്ഷ പോലീസ് നല്‍കിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പരിശോധന നടക്കും. വിദ്യാര്‍ഥിയുടെ അപ്രത്യക്ഷമാകലും ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയതും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പരിശോധനയില്‍ ബോധ്യമാകും.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ഡിഎന്‍എ ഫലം വന്നാല്‍ മാത്രമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികള്‍ ഒരു ഭാഗത്ത് സ്വീകരിക്കുമ്പോള്‍ തന്നെ പോലീസ് അന്വേഷണം മറ്റു വഴിക്കും നീങ്ങുന്നുണ്ട്. നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്.

 സുപ്രധാന വിവരം ലഭിച്ചു

സുപ്രധാന വിവരം ലഭിച്ചു

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്താണ് ലഭ്യമായ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയില്ല. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നുണ്ടന്നും കോടതിയെ അറിയിച്ചു.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

വെച്ചൂച്ചിറയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്‌ന പിന്നീട് തിരിച്ചുവന്നില്ല. പോലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചില്‍ നടത്തിയിട്ടും തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ജസ്‌നയെന്ന് തോന്നിക്കുന്ന വ്യക്തിയും മറ്റുചിലരെയും ദൃശ്യത്തില്‍ തെളിഞ്ഞിരുന്നു.

മുണ്ടക്കയത്ത് എത്തിയോ

മുണ്ടക്കയത്ത് എത്തിയോ

ജസ്‌ന മുണ്ടക്കയത്ത് എത്തിയോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. എരുമേലി വരെ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയത്തേക്കാണ് പോയത് എന്നതിനാല്‍ അവിടെ എത്തിയോ എന്ന് പോലീസ് നിരവധി തവണ അന്വേഷിച്ചിരുന്നു. തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇടിമിന്നലിനെ തുടര്‍ന്ന് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുക്കുകയായിരുന്നു.

 മാറ്റങ്ങള്‍ വ്യക്തം

മാറ്റങ്ങള്‍ വ്യക്തം

സിസിടിവി ക്യാമറയില്‍ കണ്ട പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ മാറ്റമുണ്ട്്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ചുരിദാറാണ് ധരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കണ്ടുവെന്ന് പറഞ്ഞവരും ഇതുതന്നെയാണ് പോലീസിന് നല്‍കിയ മൊഴി. പക്ഷേ മുണ്ടക്കയത്തെ കടകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്.

മറ്റാരോ എന്ന് നിഗമനം

മറ്റാരോ എന്ന് നിഗമനം

പെണ്‍കുട്ടിയെ കണ്ട് മിനുറ്റുകള്‍ കഴിയുമ്പോള്‍ ജസ്‌നയുടെ ആണ്‍സുഹൃത്തും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെന്നാണ് വിവരം. ദൃശ്യങ്ങളില്‍ മറ്റു ചില വ്യക്തികളെയും കാണുന്നുണ്ട്. അവരില്‍ ചിലരെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തു. ദൃശ്യത്തില്‍ കണ്ടത് ജസ്‌നയല്ലെന്ന നിഗമനത്തിലാണ് പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ജസ്‌നയെ തേടി പോലീസ് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും തിരച്ചില്‍ നടത്തിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഗള്‍ഫില്‍ പുതിയ സഖ്യം!! ജിസിസി ഇല്ലാതാകുമോ? സൗദി മുന്‍കൈയ്യെടുത്ത് നീക്കങ്ങള്‍, കൂടെ കുവൈത്തുംഗള്‍ഫില്‍ പുതിയ സഖ്യം!! ജിസിസി ഇല്ലാതാകുമോ? സൗദി മുന്‍കൈയ്യെടുത്ത് നീക്കങ്ങള്‍, കൂടെ കുവൈത്തും

രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിന്റെ പേരില്‍, അക്ബര്‍ ഖാനെ അടിച്ചുകൊന്നുരാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിന്റെ പേരില്‍, അക്ബര്‍ ഖാനെ അടിച്ചുകൊന്നു

English summary
Missing Student Jesna Mariya case: Police go to DNA Test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X