കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ ട്വിസ്റ്റ്; ജസ്‌നയ്ക്ക് മറ്റൊരു ഫോണ്‍!! 10 ദിവസത്തിനകം കേസ് തീരും, വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കോട്ടയം: മാസങ്ങളായി പോലീസിനെ അലട്ടിക്കൊണ്ടിരിക്കുന്ന ജസ്‌ന മരിയ തിരോധാന കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥിനിക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്.

കേസ് അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. നിര്‍ണായക വിവരങ്ങളാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പോലീസിന് തുണയായത്. കേസില്‍ ഉന്നയിക്കപ്പെട്ട എല്ലാ ആരോപങ്ങള്‍ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി. അപ്പോഴാണ് സംശയകരമായ ഒരു നമ്പര്‍ തെളിഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ....

 രണ്ടുതരം അന്വേഷണം

രണ്ടുതരം അന്വേഷണം

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അപ്രത്യക്ഷമായത്. വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തും പുറത്തും വ്യാപക തിരച്ചില്‍ നടത്തി. മൈസൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഗോവ, മുംബൈ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞു. സൈബര്‍ സെല്ലിന്റെ പരിശോധന മറുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.

ജസ്‌നയ്ക്ക് മറ്റൊരു ഫോണ്‍

ജസ്‌നയ്ക്ക് മറ്റൊരു ഫോണ്‍

ജസ്‌നയ്ക്ക് എല്ലാവരും അറിയുന്നതല്ലാതെ മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത്. സാധാരണ പഴയ മോഡല്‍ ഫോണ്‍ ആണ് ജസ്‌ന ഉപയോഗിച്ചിരുന്നത്. ഇത് വീട്ടില്‍ വച്ചാണ് വിദ്യാര്‍ഥിനി ഇറങ്ങിപ്പോയത്.

ആരുമറിയാതെ

ആരുമറിയാതെ

എന്നാല്‍ മറ്റൊരു ഫോണ്‍ ജസ്‌ന ആരുമറിയാതെ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സ്മാര്‍ട്ട് ഫോണ്‍ ആണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ ജസ്‌നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഈ ഫോണില്‍ നിന്നാണ്

ഈ ഫോണില്‍ നിന്നാണ്

എല്ലാവര്‍ക്കും അറിയുന്നത് ജസ്‌നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ്. ഈ ഫോണില്‍ നിന്നാണ് എല്ലാവരെയും വിദ്യാര്‍ഥിനി വിളിച്ചിട്ടുള്ളത്. ആണ്‍ സുഹൃത്തിനെ വിളിച്ചതും സന്ദേശം അയച്ചതുമെല്ലാം ഈ ഫോണില്‍ നിന്നു തന്നെ. എന്നാല്‍ പോലീസ് കണ്ടെത്തിയത് മറ്റൊന്നാണ്.

സൈബര്‍ സെല്ലിന്റെ സഹായം

സൈബര്‍ സെല്ലിന്റെ സഹായം

ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ വീട്ടിവച്ചാണ് ജസ്‌ന പോയത്. ഈ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു. സംശയകരമായ ഒന്നും ഇതില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. അവര്‍ പ്രദേശത്തെ ഒട്ടേറെ ടവറുകള്‍ക്ക് കീഴിലുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും അരിച്ചുപെറുക്കി.

ആറ് മാസം മുമ്പുള്ള

ആറ് മാസം മുമ്പുള്ള

ജസ്‌നയെ കാണാതായത് മാര്‍ച്ച് 22നാണ്. അതിന് ആറ് മാസം മുമ്പ് മുതലുള്ള ഫോണ്‍വിളികളാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. മുക്കൂട്ടുത്തറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, കുട്ടിക്കാനം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ടവറുകള്‍ പരിശോധിച്ചു.

ജസ്‌നയുടെ വഴികള്‍

ജസ്‌നയുടെ വഴികള്‍

ജസ്‌ന സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവറുകളാണ് പ്രധാനമായും പരിശോധിച്ചത്. എല്ലാ മൊബൈല്‍ ടവറുകളില്‍ നിന്നും സിഗ്നലുകള്‍ ശേഖരിച്ചു. ആറ് മാസം മുമ്പുള്ളതായതിനാല്‍ ലക്ഷക്കണക്കിന് ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് പരിശോധിക്കേണ്ടി വന്നത്. ശബരിമല സീസണിലെ ഫോണ്‍വിളികളും പരിശോധിക്കേണ്ടി വന്നത് തലവേദനയായി.

6000 അടങ്ങിയ പട്ടികയുണ്ടാക്കി

6000 അടങ്ങിയ പട്ടികയുണ്ടാക്കി

സംശയകരമായ രീതിയില്‍ കണ്ട 6000 മൊബൈല്‍ സിഗ്നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട നമ്പറുകളിലെ വിളികള്‍ സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിക്കുന്നത് തുടരുകയാണ്. ഇതില്‍ ചില സംശയകരമായ വിളികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്.

10 നമ്പറുകള്‍

10 നമ്പറുകള്‍

കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതില്‍ ജസ്‌നയുടേതല്ലാത്ത സംശയകരമായ ഒരു നമ്പറും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാരുടേതാണെന്നാണ് പരിശോധിക്കുന്നത്. സ്മാര്‍ട്ട് ഫോണിലാണ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണം 10 ദിവസത്തിനകം തീരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

അന്തിമ രൂപമായിട്ടില്ലെങ്കില്‍

അന്തിമ രൂപമായിട്ടില്ലെങ്കില്‍

എല്ലാവര്‍ക്കും അറിയുന്ന ജസ്‌നയുടെ സാധാരണ ഫോണില്‍ നിന്നുള്ള വിളികളും സന്ദേശങ്ങളും പരിശോധിച്ചപ്പോള്‍ മറ്റൊരു ഫോണ്‍കൂടി പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെന്ന സംശയം പോലീസിനുണ്ടായിരുന്നു.10 ദിവസത്തിനകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്.

പൂര്‍ണമായി തള്ളിക്കളയുന്നില്ല

പൂര്‍ണമായി തള്ളിക്കളയുന്നില്ല

ആരുടേയെങ്കിലും പ്രേരണയുണ്ടെങ്കിലും ഇല്ലെങ്കിലും ജസ്‌ന സ്വയം ഇറങ്ങിപ്പോയതാണെന്ന് പോലീസ് കരുതുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന കാര്യങ്ങള്‍ വ്യക്തമാകാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മറ്റു സാധ്യതകള്‍ പോലീസ് പൂര്‍ണമായി തള്ളിക്കളയുന്നില്ല.

 20-30 വയസിനിടയിലുള്ള വ്യക്തി

20-30 വയസിനിടയിലുള്ള വ്യക്തി

അതിനിടെ ഇടുക്കി മുതിരപ്പുഴയില്‍ കണ്ടെത്തിയ മനുഷ്യന്റെ കാല്‍ഭാഗം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. 20-30 വയസിനിടയിലുള്ള വ്യക്തിയുടേതാണ് കാലെന്ന് സംശയിക്കുന്നു. ഇനി ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം.

മറ്റൊരു സ്ത്രീയെ

മറ്റൊരു സ്ത്രീയെ

ജസ്‌ന നെടുങ്കണ്ടം രാമക്കല്‍മേട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പുഴയില്‍ നിന്നാണ് കാല്‍ ലഭിച്ചത്. ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 25 ദിവസം വരെ കാലിന് പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. മറ്റൊരു സ്ത്രീയെ പ്രദേശത്ത് നിന്ന് ഒരുമാസം മുമ്പ് കാണാതായിരുന്നു.

എല്ലാം വേഗത്തില്‍

എല്ലാം വേഗത്തില്‍

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷമാണ് ഡിഎന്‍എ പരിശോധന നടത്തുക. കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ജസ്‌നയുടെ പിതാവിന്റെ രക്തസാംപിള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചുവെന്നാണ് പോലീസ് ഹൈക്കോടതിയെ അറിയിച്ചത്.

English summary
Missing Student Jesna Mariya case: Police doubted she had a another mobile phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X