ജസ്നയെക്കുറിച്ച് പോലീസിന് സുപ്രധാന വിവരങ്ങൾ! ഹൈക്കോടതിയിൽ സർക്കാരിന്റെ വെളിപ്പെടുത്തൽ
കൊച്ചി: കോട്ടയം മുക്കൂട്ടുതറയില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷയായ ജസ്ന മരിയ ജയിംസിനെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ജസ്നയുടെ നാട്ടിലെ സുഹൃത്തുക്കള്‍ കൂടിയായ ആറ് പേരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന വിവരം.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കാത്ത ചില രഹസ്യങ്ങള്‍ ജസ്ന കേസില്‍ പോലീസിന്റെ പക്കലുണ്ട്. ഹൈക്കോടതിയില്‍ സര്‍ക്കാരാണ് ജസ്ന കേസിലെ ആ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ജസ്നയ്ക്ക് എന്ത് സംഭവിച്ചു
മൂന്ന് മാസത്തിലധികമായി ജസ്നയെ മുക്കൂട്ട് തറയില്‍ നിന്നും കാണാതായിട്ട്. ഇന്നും പോലീസ് അന്വേഷണം മുക്കൂട്ട് തറയില്‍ തന്നെ ഒരിഞ്ച് പോലും അനങ്ങാതെ നില്‍ക്കുകയാണ്. കൊണ്ട് പിടിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെയായും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തതില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഒരു കോണില്‍ നിന്നും ഉയരുന്നത്.

സിബിഐ വേണം
അതിനിടെയാണ് പോലീസ് അന്വേഷണത്തില്‍ ഫലമൊന്നും ഇല്ലെന്ന് കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന് ജെയ്സ് ജോണ്‍ ജെയിംസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രധാനമായ വിവരങ്ങള്‍
ഹര്‍ജി പരിഗണിക്കവേയാണ് ജസ്ന കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ നടത്തിയത്. ജസ്നയുടെ തിരോധാനം സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ആ വിശദാംശങ്ങള്‍ രഹസ്യസ്വഭാവം ഉള്ളവയാണെന്നും തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രഹസ്യമായി സൂക്ഷിക്കണം
അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ വിവരങ്ങള്‍ കോടതിക്ക് എഴുതി നല്‍കുകയാണ് ചെയ്തത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് കോടതിക്ക് കൈമാറിയ അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കുറച്ച് സമയം കൂടി
ജസ്ന കേസിലെ അന്വേഷണത്തെക്കുറിച്ച് വിവരം തേടി നിരവധി വിവരാവകാശ രേഖകള്‍ ലഭിച്ചതായും ഈ അന്വേഷണങ്ങള്‍ക്ക് പിന്നിലെ താല്പര്യം പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാത്രമല്ല കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

മൂന്ന് മാസത്തിനിടെ ആദ്യം
സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി ജസ്ന കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. ജസ്നയെ കാണാതായതിന് ശേഷമുള്ള ഈ മൂന്ന് മാസത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ എന്തെങ്കിലും വിവരം ലഭിച്ചതായി വെളിപ്പെടുത്തുന്നത്. നേരത്തെ കോടതി അന്വേഷണ പുരോഗതിയെക്കുറിച്ച് തിരക്കിയപ്പോള്‍ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ നല്കിയ മറുപടി.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications