• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെസ്ന കർണാടകയിൽ തന്നെയുണ്ട്? അന്യമതസ്ഥനായ കാമുകനൊപ്പം, കടക്കാരൻ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

മുണ്ടക്കയം: ഒരു വർഷം മുമ്പാണ് മുക്കൂട്ടുതറയിൽ നിന്നും ജസ്ന എന്ന പെൺകുട്ടിയെ കാണാതാവുന്നത്. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് നിരവധി കഥകളാണ് ഇതിനോടകം പ്രചരിച്ചത്. പലയിടത്തുവെച്ചും ജെസ്നയെ കണ്ടുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അന്വേഷിച്ചെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇതിനിടയിൽ ജെസ്ന ജീവനോടെയുണ്ടെന്ന് കർണാടക പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ജെസ്നയെ കാത്തിരിക്കുന്നവർക്ക് ആശ്വാസം പകർന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബെംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയായ ജിഗണിയിൽ ജെസ്നയുണ്ടെന്ന് വിവരം ലഭിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. വിശദാംശങ്ങൾ ഇങ്ങനെ:

എന്തോ വിവരമില്ലാത്ത മൂവ്മെന്റായി തോന്നി; ഡബ്ല്യൂസിസിക്കെതിരെ നടി ലക്ഷ്മി മേനോൻ

 ജെസ്നാ തിരോധാനം

ജെസ്നാ തിരോധാനം

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു ജെസ്ന. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്നയെ പിന്നീടാരും കണ്ടില്ല.

എന്തു സംഭവിച്ചു

എന്തു സംഭവിച്ചു

സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിയത്. ജെസ്ന മുക്കൂട്ടുതറയിലും ബസിൽ എരുമേലിയിലും എത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.

ജെസ്നയെ കണ്ടതായി വിവരം

ജെസ്നയെ കണ്ടതായി വിവരം

ഗോവയിലും ബെംഗളൂരുവിലും ജെസ്നയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം ഇവിടെ എത്തിയെങ്കിലും ജെസ്നയെ കണ്ടെത്താൻ സാധിച്ചില്ല. തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണെന്ന് സംശയിച്ചിരുന്നെങ്കിലും അത് ജെസ്നയല്ലെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ജീവിച്ചിരുപ്പുണ്ട്

ജീവിച്ചിരുപ്പുണ്ട്

അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ജെസ്നയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന് സംശയങ്ങൾ ഉയർ‌ന്നിരുന്നു. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ടാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പോലീസ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ജിഗണിയിൽ

ജിഗണിയിൽ

ജസ്ന ബെംഗളൂരുവിലെ വ്യവസായ മേഖലയായ ജിഗണിയിൽ ഉണ്ടെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. അന്യമതസ്ഥനായ കാമുകന്റെ വിവാഹം കഴിച്ച് വ്യാജപ്പേരിൽ കമ്പനിയിൽ ജോലി ചെയ്ത് വരികയാണെന്നും ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിലെ കമ്പി എടുത്ത് മാറ്റിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരിച്ചറിഞ്ഞത് മലയാളി

തിരിച്ചറിഞ്ഞത് മലയാളി

മാധ്യമ വാർത്തകളിൽ ജസ്നയെ കണ്ട് പരിചയമുള്ള മലയാളിയായ കടക്കാരനാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. കുർത്തയും ജീൻസുമിട്ട് ദിവസവും പുറത്തേയ്ക്ക് പോകാറുള്ള പെൺകുട്ടിയെ ഇയാൾ തിരിച്ചറിയുകയായിരുന്നു. ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോയിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 ദൃശ്യങ്ങൾ പകർത്തി

ദൃശ്യങ്ങൾ പകർത്തി

കണ്ണടയും പല്ലിലെ കമ്പിയും കണ്ട് സംശയം തോന്നിയതോടെയാണ് ഇയാൾ പെൺകുട്ടിയെ നിരീക്ഷിച്ചത്. കടക്കാരൻ ശ്രദ്ധിക്കുന്നത് മനസിലാക്കിയ പെൺകുട്ടി വേഗത്തിൽ കടയിൽ നിന്നും ഇറങ്ങിപ്പോയി. പിറ്റേന്ന് പെൺകുട്ടി കടയുടെ മുമ്പിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പത്തനംതിട്ടയിലെ സുഹൃത്ത് മുഖേന പോലീസിന് കൈമാറി.

അന്വേഷണ സംഘം എത്തിയെങ്കിലും

അന്വേഷണ സംഘം എത്തിയെങ്കിലും

ദൃശ്യങ്ങളിൽ ഉള്ളത് ജെസ്ന തന്നെയാണെന്ന് ഉറപ്പിച്ച അന്വേഷണ സംഘം കട കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി വീണ്ടും അതുവഴി വന്നെന്നും എന്നാൽ കണ്ണടയും പല്ലിലെ കമ്പിയും ഇല്ലായിരുന്നുവെന്നുമാണ് വിവരം.

English summary
reports says that jesna who is missing from mukkoottuthara is alive in karnataka, she was married to her lover who is from a diiferent cast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more