കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെസ്‌നയുടെ തിരോധാനം; അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി പിതാവ്

Google Oneindia Malayalam News

‌പത്തനംതിട്ട: രണ്ടു വര്‍ഷം മുന്‍പ്‌ കാണാതായ കാഞ്ഞിരപ്പിള്ളി എസ്‌ഡി കോളേജിലെ രണ്ടാവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജോസിന്റെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ പിതാവ്‌ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കൈമാറാനായി മാര്‍ മാത്യു അറക്കലിന്‌ നിവേദനം കൈമാറി. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ്‌ പരാതിയെന്നും കത്തില്‍ പറയുന്നു.

ഒരു നിമിഷത്തെ അശ്രദ്ധ, നമുക്ക് നഷ്ടമാവുന്നത് ഏറ്റവും വേണ്ടപ്പെട്ടവരെ; അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്ഒരു നിമിഷത്തെ അശ്രദ്ധ, നമുക്ക് നഷ്ടമാവുന്നത് ഏറ്റവും വേണ്ടപ്പെട്ടവരെ; അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

ജെസ്‌നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ്‌ കഴിഞ്ഞയിടക്ക്‌ സൂചന നല്‍കിയിരുന്നു. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണ്‌ പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള അനൗദ്യോഗിക വിവരങ്ങളാണ്‌ പുറത്തുവന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചവസാനം ജെസ്‌നയെ സംബന്ധിച്ച്‌ ചില വിവരങ്ങള്‍ പൊലീസിന്‌ ലഭിച്ചെങ്കിലും കൊവിഡ്‌ വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന്‌ വിവരങ്ങള്‍ എത്രയും പെട്ടെന്ന്‌ പുറത്തുവരുമെന്ന്‌ പ്രതീക്ഷിച്ചിരിക്കെയാണ്‌ കേസ്‌ അന്വേഷിച്ച എസ്‌പി കെജി സൈമണ്‍ വിരമിച്ചത്‌.

jesna

കൊച്ചിയിലെ ക്രിസ്‌ത്യന്‍ ആലയന്‍സ്‌ ആന്‍ഡ്‌ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ജെസ്‌നയെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയെങ്കിലും സാങ്കേതിക പിഴവുകളെ തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

Recommended Video

cmsvideo
George Joseph IPS on Jesna Case | Oneindia Malayalam

English summary
jesna missing case; jesna father write to letter to prime minister to request enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X