കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോർജിനെതിരെ ആഞ്ഞടിച്ച് ജസ്നയുടെ സഹോദരി; കാര്യമറിഞ്ഞ ശേഷം സംസാരിക്കുക, ഉപദ്രവിക്കരുത്...

  • By Desk
Google Oneindia Malayalam News

കോട്ടയം: പിസി ജോർജിനെതിരെ രൂക്ഷ പ്രതികരണവുമായി മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌നയുടെ സഹോദരി. അപവാദ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അവർ പറഞ്ഞു. തന്റെ ഫേസ്ബുക്കിൽ വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പത്തു മാസം മുന്‍പ് അമ്മ മരിച്ചതിനു ശേഷം വളരെ കരുതലോടെയാണ് പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജസ്‌ന തിരിച്ചുവരുമെന്നുതന്നെയാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും ജസ്നയുടെ സഹോദരി പറയുന്നു.

അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായിരുന്നു ജസ്നയുടെ സഹോദരിയുടെ മറുപടി.

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്


സഹായിക്കേണ്ടവർ തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് ദുഃഖകരമാണ്. ജസ്നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. . ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിന്മേല്‍ ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള്‍ മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത് എന്നായിരുന്നു അവർ പറഞ്ഞത്.

വീട്ടുകാരുടെ പെരുമാറ്റം

വീട്ടുകാരുടെ പെരുമാറ്റം

തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ പോലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണമെന്നും ജെഫി വീഡിയോയില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജസ്നയുടെ സഹോദരി പറയുന്നുണ്ട്. ജസ്‌നയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും പിതാവിനെ ചോദ്യംചെയ്താല്‍ ജസ്‌നയുടെ തിരോധനത്തിന്റെ ചുരുളഴിയുമെന്നും.
പിസി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സഹായിക്കാൻ ആരും വരേണ്ടതില്ല

സഹായിക്കാൻ ആരും വരേണ്ടതില്ല

ജസ്‌നയുടെ പിതാവിനെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ നല്ല അഭിപ്രായമല്ല ഉള്ളത്. അന്വേഷണം തൃപ്തികരമല്ലെന്നും പോലീസ് നടത്തുന്നത് യഥാര്‍ഥ അന്വേഷണമാണെന്ന് കരുതുന്നില്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജസ്നയുടെ സഹോദരി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ലെന്നും കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവരുതെന്നും വീഡിയോയില്‍ ജെസി ആവശ്യപ്പെടുന്നു.

കൂടുതൽ തളർത്തുന്നു

സഹോദരിയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധത്തിലാണ് പലരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതില്‍ നിന്നും പിന്മാറണമെന്നും ജസ്നയുടെ സഹോദരി പറയുന്നു. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമാണ് അവർ പറഞ്ഞത്.

English summary
Jesna Missing case; Jesna's sister Jessy's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X