കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസ് അന്വേഷണം നിലച്ചത് അവിടെയാണ്; രണ്ടു പേരെ ചോദ്യം ചെയ്ത ശേഷം...

Google Oneindia Malayalam News

പത്തനംതിട്ട: ജസ്‌ന എങ്ങോട്ട് പോയി, ആരെയൊക്കെ കണ്ടു, ജസ്‌നയുടെ പ്രവര്‍ത്തന രീതികള്‍... തുടങ്ങി എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചുവെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍. ഇന്നലെ വിരമിച്ച അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കൊറോണ വ്യാപനമുണ്ടായതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണം. കേസില്‍ പ്രധാനപ്പെട്ട രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് കൊറോണ രോഗം ബാധിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പോലീസുകാര്‍ക്ക് പനി പിടിച്ചു. ഇതോടെയാണ് അന്വേഷണം നിലച്ചത്.

j

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിയുള്ള പരിശോധനയും സാധ്യമായില്ല. മുഖം മറച്ചുവച്ച് ചോദ്യം ചെയ്യാന്‍ സാധ്യമല്ല. ചോദ്യം ചെയ്യുന്ന വേളയില്‍ മുഖത്തിന്റെ ചലനങ്ങള്‍, നോട്ടം എന്നിവ പ്രധാനമാണ്. ജസ്‌നയ്ക്ക് ആരുമായെല്ലാം ബന്ധമുണ്ടായിരുന്നു. ജസ്‌നയും കുടുംബവും തമ്മിലുള്ള ബന്ധം, പുറത്തുള്ളവരുമായുള്ള ബന്ധം തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ശേഷം എവിടെ വരെ എത്തി. ആരെയൊക്കെ കണ്ടു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ, എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് പറയാന്‍ സാധിക്കില്ല. അധികം വൈകാതെ അന്വേഷണം ഫലം കാണുമെന്നും കെജി സൈമണ്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷകോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷ

2018 മാര്‍ച്ചിലാണ് കൊല്ലമുള സന്തോഷ് കവലയിലെ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. എരുമേലി വരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പലയിടത്തും കണ്ടുവെന്ന വിവരം ലഭിച്ചെങ്കിലും അതൊന്നും ജസ്‌നയായിരുന്നില്ല.

എരുമേലി, വെച്ചൂച്ചിറ പോലീസില്‍ ജെസ്‌നയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജെസ്‌ന പോയത്. ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു. ജെസ്‌നയെ അവസാനമായി വിളിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.

English summary
Jesna Missing case probe stuck after questioning two persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X