ജെസ്ന തിരോധാനത്തിന്റെ ചുരുളഴിക്കാൻ നിർണായക നീക്കങ്ങൾ; ഇനി ക്രൈം ബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ കാണാതായിട്ട് ആറ് മാസങ്ങൾ പിന്നിട്ടു. പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് പോലീസ് അന്വേഷണം തുടരുകയാണെങ്കിലും ജെസ്നയുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 22ാം തീയതിയാണ് ജെസ്നയേ കാണാതാകുന്നത്.
ജെസ്നയുടെ തിരോധാനം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തയാറാക്കിയ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിനും എഡിജിപിക്കും സമർപ്പിക്കും.

ആറ് മാസം മുൻപ്
കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് കഴിഞ്ഞ മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി സൂചനകൾ ലഭിച്ചെങ്കിലും ഇത് ജെസ്ന തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

ആന്റിയുടെ വീട്ടിലേക്ക്
സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് ജെസ്നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുണ്ടക്കയം ബസ്സ്റ്റാൻഡിലുള്ള കടയിലെ സിസിടിവിയിൽ ജെസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ആക്ഷൻ കൗൺസിൽ
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും സംഭവം ഏറ്റുപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

ജെസ്നയേ തേടി
ജെസ്നയെ ചെന്നിരിക്കാമെന്ന് സൂചന ലഭിച്ച സ്ഥലങ്ങളിലെല്ലാം അന്വേഷണസംഘവും എത്തി. ജെസ്നയേ തേടി ബെംഗളൂരുവിലും, ചെന്നൈയിലും ഗോവയിലും അന്വേഷണ സംഘം എത്തി. ജെസ്നയുടെ രൂപ സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടതായി പോലീസിന് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. പക്ഷെ ജെസ്നയെ കണ്ടെത്താൻ മാത്രം സാധിച്ചില്ല.

കുടുംബത്തിനെതിരെയും
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നു. പലതരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നതോടെ ജെസ്നയുടെ സഹോദരങ്ങൾ ഫേസ്ബുക്ക് ലൈവിലെത്തി നിരപരാധിത്വം വ്യക്തമാക്കേണ്ട ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങൾ.

ആൺ സുഹൃത്ത്
കേസ് അന്തിമ ഘട്ടത്തിലാണെന്ന് പല തവണ സൂചനകൾ ലഭിച്ചെങ്കിലും പുതിയ വഴിത്തിരുവുകൾ സംഭവിച്ചുകൊണ്ടേയിരുന്നു. ജെസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവിയിൽ ആൺസുഹൃത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞതോടെ ആ വഴിക്കായി അന്വേഷണം. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പോലീസിന് യാതൊരു തെളിവും ലഭിച്ചില്ല.

ജെസ്നയല്ല
ഇടുക്കി വെള്ളത്തൂവലിൽ വനാതിർത്തിയിൽ കണ്ടെത്തിയ കാൽ ജെസ്നയുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അറ്റുപോയ നിലയിൽ കണ്ടെത്തിയ കാൽ ജെസ്നയുടേതാണെന്ന് സംശയിച്ചിരുന്നു. 36 വയസുള്ള സ്ത്രീയുടെ കാലാണിതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.

എന്ത് സംഭവിച്ചു?
ജെസനയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പെൺകുട്ടി ജീവിച്ചിരുപ്പുണ്ടെന്ന നിഗമനത്തിൽ തന്നെയായിരുന്നു പോലീസ്. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വിവര ശേഖരണ പെട്ടി
ജെസ്ന കേസുമായി ബന്ധപ്പെട്ട് ആയിരത്തോളം ആളുകളുടെ മൊഴിയാണ് പോലീസ് ഇതുവരെ ശേഖരിച്ചത്. ജെസ്നയുടെ വീടിന് സമീപ പ്രദേശങ്ങളിൽ പോലീസ് വിവരശേഖരണ പെട്ടിയും സ്ഥാപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഇതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ജെസ്നയെത്തേടി ഗോവയിലെത്തിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications