കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌നയുടെ സുഹൃത്തിനെ സംശയുണ്ടെന്ന് സഹോദരന്‍..... തെളിവുകളില്ല... നുണപരിശോധനയ്ക്കും തയ്യാര്‍!!

ജസ്‌നയുടെ സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍

Google Oneindia Malayalam News

പത്തനംതിട്ട: മുക്കുട്ടുതറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസിന്റെ കേസില്‍ വീണ്ടും ദുരൂഹത തുടരുന്നു. പലസ്ഥലങ്ങളിലും ജെസ്‌നയ്ക്കായി പോലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതേസമയം ജെസ്‌നയുടെ സുഹൃത്തിന്റെ സഹോദരന്‍ ജെയ്‌സ് ആരോപണമുന്നയിച്ചിരിക്കുകയാണ്. ജെസ്‌നയുടെ തിരോധാനത്തില്‍ സുഹൃത്തിനെ സംശയമുണ്ടെന്നാണ് ജെയ്‌സ് ആരോപിച്ചിരിക്കുന്നത്. ഇതോടെ കേസ് ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്.

നേരത്തെ ജെസ്‌നയെ മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരം. അതേസമയം നിത്യേന ലഭിക്കുന്ന ഇത്തരം കഥകള്‍ പോലീസിനെ കുഴക്കുന്നുണ്ട്. ഇതിന് പിറകെയെല്ലാം പോയി അന്വേഷിക്കാനാവുന്നില്ല എന്നതും പോലീസിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജസ്‌നയെ കണ്ടെത്താന്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളെയും ഫോണ്‍ കോളുകളെയും ആശ്രയിക്കുന്നത് നല്ലതാവില്ലെന്ന നിഗമനത്തിലാണ് പോലീസ്.

സുഹൃത്തിനെ സംശയം

സുഹൃത്തിനെ സംശയം

ജെസ്‌നയുടെ സഹോദരന്റെ ആരോപണമാണ് പോലീസിന് പുതിയ പണിയായിരിക്കുന്നത്. ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നാണ് സഹോദരന്‍ ജെയ്‌സിന്റെ ആരോപണം. സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തത് കൊണ്ടാണ് ആരോപണവുമായി വരാതിരുന്നതെന്നും ജെയ്‌സ് പറയുന്നു. അതേസമയം ജെസ്‌നയുടെ സുഹൃത്തിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വീണ്ടും ഇയാളെ കണ്ട് സംസാരിക്കുക എന്നത് പോലീസിനെ കുഴപ്പത്തിലാക്കാനേ സാധ്യതയുള്ളൂ.

നേരിട്ട് പരിചയമില്ല...

നേരിട്ട് പരിചയമില്ല...

ജെസ്‌നയുടെ സുഹൃത്തിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്ന് ജെയ്‌സ് പറഞ്ഞു. പലതവണ ഇയാളുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തോട് ജെസ്‌നയുടെ കുടുംബം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തയ്യാറാണ്. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ജെയ്‌സ് പറഞ്ഞു. അതേസമയം ജെസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പോലീസ് തന്നെ ശല്യപ്പെടുത്തുകയാണ്. നാട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും താന്‍ ജെസ്‌നയുടെ കാമുകനല്ലെന്നും യുവാവ് പറഞ്ഞു.

ഒറ്റപ്പെടുത്താന്‍ ശ്രമം

ഒറ്റപ്പെടുത്താന്‍ ശ്രമം

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തന്നെ തകര്‍ക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് പിതാവ് ജെയിംസ് പറഞ്ഞു. വീട്ടില്‍ നിര്‍മാണ് പ്രവര്‍ത്തനം നടത്തിയത് ഇരിപ്പ് വശം ശരിയല്ലെന്ന സ്വാമിയുടെ ഉപദേശം ലഭിച്ചത് കൊണ്ടാണ്. എന്നാല്‍ ഇത് മുതലെടുത്ത് തന്നെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് ജെസ്‌നയെ കാണാതായ ശേഷം ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോഴാണ് ഈ മാറ്റങ്ങള്‍ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരം നടത്തിയത്. ഇതൊക്കെ പോലീസ് പരിശോധിച്ചതാണെന്നും ജെയിംസ് പറഞ്ഞു.

കുടുംബത്തിനെതിരെ അന്വേഷണം വേണം

കുടുംബത്തിനെതിരെ അന്വേഷണം വേണം

തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ കുടുംബത്തിനെതിരെയും അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടയുണ്ട്. ജെസ്‌ന വീട് വിട്ടിറങ്ങി പോകാനുണ്ടായ സാഹചര്യം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കുന്ന എന്തെങ്കിലും ദുരൂഹ നടപടികള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നായിരുന്നു കരുതിയിരുന്നതെന്ന് ജെയിംസ് പറഞ്ഞു. എന്നാല്‍ ചുറ്റും ശത്രുക്കളാണെന്ന് ഇപ്പോഴാണ് മനസിലായത്. കാണാതായ മകള്‍ തിരിച്ചുവരുമെന്നാണ് വിശ്വാസമെന്നും ജെയിംസ് പറഞ്ഞു.

തെളിവ് ലഭിക്കാതെ പോലീസ്

തെളിവ് ലഭിക്കാതെ പോലീസ്

ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തിരോധാനത്തിലേക്ക് നയിച്ച ഒരു കാര്യം പോലും കൈവശമില്ലെന്നാണ് പോലീസ് കോടതിയില്‍ സമ്മതിച്ചിരിക്കുന്നത്. ചില വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചത് വഴി വീണ്ടും അത് അന്വേഷിക്കേണ്ട ഗതികേടും പോലീസിന് വരുന്നുണ്ട്. അതേസമയം ജെസ്‌നയുടെ സുഹൃത്തിനെ ചോദ്യം ചെയ്യാനും നുണപരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ജെസ്‌നയുടെ ഫോണ്‍ കോളുകളും പിതാവിന്റെ വീട്ടിലെ മണ്ണും അന്വേഷണ സംഘം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ജെസ്‌നയെ കൊന്ന് കുഴിച്ചുമൂടിയെന്നത് ഇല്ലാകഥയാണെന്ന് പോലീസിന് നിമിഷങ്ങള്‍ക്കുള്ളില്‍ മനസിലാക്കാന#് സാധിക്കും. പാരിതോഷികം പ്രഖ്യാപിച്ചതോടെ കോളുകള്‍ വര്‍ധിച്ചത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഗൗരിക്കെതിരെ ഹേറ്റ് ക്യാംപയിന്‍... കളിക്കുന്നത് ബിജെപി, മോദിയുടെ അനുയായികളും!!സോഷ്യല്‍ മീഡിയയില്‍ ഗൗരിക്കെതിരെ ഹേറ്റ് ക്യാംപയിന്‍... കളിക്കുന്നത് ബിജെപി, മോദിയുടെ അനുയായികളും!!

ശമ്പളമില്ലാതെ അധ്യാപികയായത് 13 വർഷം; ഒടുവിൽ കുടിശ്ശിക സഹിതം കൊടുത്ത് തീർക്കണമെന്ന് കോടതിശമ്പളമില്ലാതെ അധ്യാപികയായത് 13 വർഷം; ഒടുവിൽ കുടിശ്ശിക സഹിതം കൊടുത്ത് തീർക്കണമെന്ന് കോടതി

English summary
jesnas brother said that family is cooperating with the investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X