ജെറ്റ് സന്തോഷ് വധക്കേസ്; രണ്ട് പേര്‍ക്ക് വധശിക്ഷ
തിരുവനന്തപുരം: ജെറ്റ് സന്തോഷ് കൊലക്കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരെ തൂക്കിലേറ്റാന്‍ വിധിച്ചത്.
ജാക്കി എന്ന അനില്‍ കുമാര്‍, സോജു എന്ന അജിത് കുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും മറ്റ് കൂട്ടുപ്രതിയായ അഞ്ചുപേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. 2004 നവംമ്പര്‍ 22നാണ് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാര്‍ കൊല്ലപ്പെടുന്നത്.

ആറ്റുകാല്‍ സ്വദേശികളായ ജാക്കി എന്ന് വിളിക്കുന്ന അനില്‍കുമാര്‍, പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനു കുമാര്‍, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍, സോജു എന്ന് വിളിക്കുന്ന അജിത് കുമാര്‍, ഷാജി, ബിജു, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ ചേര്‍ന്ന് ജെറ്റ് സന്തോഷിനെ വെട്ടികൊലപ്പെടുത്തി എന്നായിരുന്നു കേസ്.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍. സന്തോഷ് കുമാറിനെ ബലമായി പിടിച്ചുകൊണ്ടുപോയി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ജെറ്റ് സന്തോഷിന്റെ മാതാവ് അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും മാപ്പു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications