കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 9 കേസുകള്‍ കൂടി; ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുരുക്ക് മുറുകുന്നു

Google Oneindia Malayalam News

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുകുന്നു. നിക്ഷേപകരരുടെ പരാതിയില്‍ പുതുതായി 9 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുതായി നാല് കേസുകള്‍ ചന്തേര പൊലീസ് സ്റ്റേഷനിലും അഞ്ച് കേസുകള്‍ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ രജിസ്റ്റര്‍ ചെയത കേസില്‍ ഇതിനകം തന്നെ കമറുദ്ദീനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംസി കമറുദ്ദീന്‍ ചെയര്‍മാനായിരിക്കുന്ന ഫേഷന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

kamarudheen

വഞ്ചനാ കേസിന് പുറമേ വണ്ടിചെക്ക് കേസും എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറിയില്‍ 78 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് വണ്ടിവെച്ച് നല്‍കിയെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസ്. അതിന് പുറമേ കമറുദ്ദീന്‍ എംഎല്‍എ പലരില്‍ നിന്നായി പത്ത് ലക്ഷം രൂപ തട്ടിയെന്നും കേസ് ഉണ്ട്. ഇത്തരത്തില്‍ മൂന്ന് പേരാണ് കേസ് കൊടുത്തിരിക്കുന്നത്. ഇതോടെ രണ്ട് സ്റ്റേഷനുകളിലുമായി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ആയ ടികെ പൂക്കോയ തങ്ങള്‍ ആണ് ഫാഷന്‍ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍. 2003 ലായിരുന്നു സ്ഥാപനം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഫാഷന്‍ ജ്വല്ലേഴ്‌സ് നാല് കമ്പനികളായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്‌സ്, നുജ്ജും ഗോള്‍ഡ് എന്നീ പേരിലായിരുന്നു നാല് കമ്പനികളാക്കിയത്.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിറ്റുവരവും ആസ്ഥി വിവരങ്ങളും വര്‍ഷാവര്‍ഷം രജിസ്റ്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എന്നാല്‍ 207 മുതല്‍ കമ്പനി ഇത്തരം കാര്യങ്ങളൊന്നും പാലിച്ചിട്ടില്ല. നാല് കമ്പനികളുടെ പേരിലുമായി 100 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങളാണ് സ്വീകരിച്ചത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അനുമതി വാങ്ങണമെന്ന് നിബന്ധനകളും പാലിക്കപ്പെട്ടിട്ടില്ല.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

ഇരുവര്‍ക്കുമെതിരെ ആകെ 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 41 പരാതികളായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂര്‍ ക്രൈബ്രാഞ്ച് എസ്പി പിപി മൊയിതീന്‍ കുട്ടി്ക്കാണ് കേസ് അന്വേഷണ ചുമതല.

43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!

English summary
jewellery investment fraud: Nine more cases have been registered against MC Kamarudheen MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X