Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പ്രമുഖ ജൂവല്ലറി ഉടമയെ കുത്തിക്കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ പ്രമുഖ ജൂവല്ലറി ഉടമയെ കുത്തിക്കൊന്നു. നാലോഴം ജൂവല്ലറികളുള്ള ചക്കിയത്ത് മുക്ക് സ്‌നേഹയില്‍ ദിനേശന്‍ (55) ആണ് കൊല്ലപ്പെട്ടത്. കടയില്‍ കയറിയാണ് ഇയാളെ കൊലപ്പെടുത്തിയത് . രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കഴുത്തിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിനിടയാക്കിയത് .

മാരകമായി പരിക്കേറ്റ കടയില്‍ കിടന്ന ദിനേശനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിയ്ക്കാനായില്ല. രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Blood Knife

ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നത്. എന്നാല്‍ ആക്രമികളെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. നാല് ജൂവല്ലറികളുടെ ഉടമയാണ് കൊല്ലപ്പെട്ട ദിനേശന്‍. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+