കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എംസി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം നൂറില്‍ കൂടുതല്‍

Google Oneindia Malayalam News

കാസര്‍കോട്‌: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എംഎസി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 100ല്‍ കൂടുതല്‍. 15 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തതോടെയാണ്‌ കേസുകളുടെ എണ്ണം 100 കടന്നത്‌.12 പേരില്‍ നിന്നായി 2കോടി 65 ലക്ഷം രൂപയും 3പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ്‌ പുതിയ കേസുകള്‍.

ചന്തര സ്റ്റേഷനില്‍ അഞ്ചും കാസര്‍കോട്‌ എട്ടും പയ്യന്നൂരില്‍ രണ്ട്‌ കേസുകളുമാണ്‌ പുതുതായി തജിസ്റ്റര്‍ ചെയ്‌തത്‌.കേസില്‍ മുസ്ലീം ലീഗ്‌ കാസര്‍കോട്‌ ജില്ലാട്രഷററും ജ്വല്ലറി നിക്ഷേപകുടെ പ്രശ്രനങ്ങളില്‍ ലീഗ്‌ മധ്യസ്ഥനുമായ കല്ലട മാഹീന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചക്കായിരുന്നു വിളിച്ചു വരുത്തിയത്‌. മൂന്നു മണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു.

mc kamarudeen

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ മഞ്ചേശ്വരം എംല്‍എക്കെതിരായ കേസുകള്‍ വര്‍ധിച്ചതോടെ എംഎല്‍എയെ കയ്യൊഴിഞ്ഞ നിലപാടാണ്‌ മുസ്ലി ലീഗ്‌ പാര്‍ട്ടിയുടേത്‌. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌ വ്യക്തമാക്കി. പണം തിരികെ നല്‍കുമെന്നാണ്‌ കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്‌. മറ്റ്‌ കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച്‌ തീരുമാനമെടുക്കും, കെപിഎ മജീദ്‌ പറഞ്ഞു. നിക്ഷേപകരുടെ പണം 6 മാസത്തിനകം തിരിച്ചു നല്‍കുമെന്നാണ്‌ എംസി കമറുദ്ദീന്‍ മുസ്ലീം ലീഗ്‌ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്‌.

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

നേരത്തെ മുസ്ലീം ലീഗ്‌ മധ്യസ്ഥതയില്‍ നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്‌. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ എംസി കമറുദ്ദീനെതിരായി വര്‍ധിച്ചു വരുന്ന കേസുകള്‍ മുസ്ലീം ലീഗ്‌ പാര്‍ട്ടിക്ക്‌ വലിയ തലവേദനയാണ്‌ സൃഷ്ടിക്കുന്നത്‌.

English summary
Jewllery scam case; the cases against MLA MC Kamaruddin reached hundred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X